ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് വ്യാഴാഴ്ച ട്രെയിൻ സർവീസുകളിൽ നിയന്ത്രണം. ഇന്നത്തെ തിരുവനന്തപുരം–കണ്ണൂർ, കണ്ണൂർ–തിരുവനന്തപുരം ജനശതാബ്ദി സർവീസുകൾ റദ്ദാക്കി. ചാലക്കുടി – കറുകുറ്റി പാതയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിനുകൾ പൂർണമായും ഭാഗികമായും റദ്ദാക്കിയത്. 

പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ

1. തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് (12082)

2. കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് (12081)

3. ഗുരുവായൂർ – എറണാകുളം എക്സ്പ്രസ് (06439)

4. നാഗര്‍കോവില്‍ - മംഗളൂരു എക്‌സ്പ്രസ് (16606)

5. മംഗളൂരു - നാഗര്‍കോവില്‍ എക്‌സ്പ്രസ് (16605)

6. തിരുനെല്‍വേലി - പാലക്കാട് പാലരുവി എക്‌സ്പ്രസ് (16791)

7. പാലക്കാട് - തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ് (16792)

8. എറണാകുളം - ബെംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12678)

9. ബെംഗളൂരു- എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12677)

10. കൊച്ചുവേളി – ലോകമാന്യതിലക് ഗരീബ്‍രഥ് എക്സ്പ്രസ് (12202)

11. ലോകമാന്യ- കൊച്ചുവേളി ഗരീബ്‍രഥ് എക്സ്പ്രസ് (12201)

12.എറണാകുളം - പാലക്കാട് മെമു എക്സ്പ്രസ് (05798)

13. പാലക്കാട് - എറണാകുളം മെമു എക്സ്പ്രസ് (05797)

14. ആലപ്പുഴ - ചെന്നൈ എക്‌സ്പ്രസ് (222640)

15. ചെന്നൈ - ആലപ്പുഴ എക്‌സ്്പ്രസ് (22639)

∙ പാലരുവി  റദ്ദാക്കിയിരിക്കുന്നതിനാൽ വേണാട് എക്സ്പ്രസിന് കുറുപ്പന്തറ, വൈക്കം, മുളന്തുരുത്തി സ്റ്റേഷനുകളിൽ താൽകാലിക സ്റ്റോപ്പ്‌ അനുവദിച്ചു. രാവിലെയും വൈകിട്ടും ഓരോ മിനിറ്റാണ് സ്റ്റോപ്പ്‌ അനുവദിച്ചിരിക്കുന്നത്.

∙ എറണാകുളം വരെയുള്ള രപ്തിസാഗർ എക്സ്പ്രസ് പാലക്കാട് സർവീസ് അവസാനിപ്പിക്കും. 

വഴിതിരിച്ചുവിട്ട ട്രെയിനുകൾ

1. തിരുനൽവേലി – ഗാന്ധിധാം ഹംസഫർ വീക്‌ലി എക്സ്പ്രസ്(20923) വിരുധനഗർ ജംക്‌ഷൻ, മധുരൈ വഴി തിരിച്ചുവിട്ടു. വിരുദനഗർ ജംക്‌ഷൻ, മധുരൈ, ഡിണ്ടിഗൽ, കരൂർ, ഇറോഡ് വഴിയാണ് തിരിച്ചുവിടുന്നത്. ഷൊർണൂർ മുതൽ സാധാരണ റൂട്ടിലായിരിക്കും സർവീസ്. 

2. കന്യാകുമാരി – പുണെ ജംക്‌ഷൻ ഡെയ്‌ലി എക്സ്പ്രസ് നാഗർകോവിലിനും സേലത്തിനും ഇടയിലായി വഴി തിരിച്ചുവിട്ടു. ഇത് വിരുദനഗർ ജംക്‌ഷൻ, മധുരൈ, ഡിണ്ടിഗൽ, കരൂർ, ഇറോഡ്, സേലം വഴിയാണ് തിരിച്ചുവിടുന്നത്. 

3. കന്യാകുമാരിയിൽനിന്ന് ഇന്നു പുറപ്പെടുന്ന കന്യാകുമാരി – ബൈഗംളൂരു ഐലൻഡ് എക്സ്പ്രസ് നാഗർകോവിലിനും  സേലത്തിനും ഇടയിലായി വഴിതിരിച്ചുവിട്ടു. ഇത് വിരുദനഗർ ജംക്‌ഷൻ, മധുരൈ, ഡിണ്ടിഗൽ, കരൂർ, ഇറോഡ്, സേലം വഴിയാണ് തിരിച്ചുവിടുന്നത്. 

English Summary: Various train services cancelled in Kerala for April 27

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com