ഓപ്പറേഷൻ കാവേരി: 229 പേർക്കൂടി ജിദ്ദയിൽനിന്നു തിരിച്ചു; യാത്ര ബെംഗളൂരുവിലേക്ക്
Mail This Article
ജിദ്ദ∙ ഓപ്പറേഷൻ കാവേരിയിലൂടെ സുഡാനിൽനിന്ന് 229 ഇന്ത്യക്കാരെ കൂടി രക്ഷിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സൗദിയിലെ ജിദ്ദയിൽനിന്ന് ഇവർ ഇന്നു രാവിലെ ബെംഗളൂരുവിലേക്കുള്ള വിമാനത്തിൽ നാട്ടിലേക്കു യാത്രതിരിച്ചു. ഇത് ജിദ്ദയിൽനിന്ന് ഓപ്പേറഷൻ കാവേരിയുടെ ഭാഗമായി പുറപ്പെടുന്ന ഏഴാമത്തെ വിമാനമാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം 365 പേരും രാവിലെ 231 പേരുമാണ് സുഡാനിൽനിന്ന് ഡൽഹി വിമാനത്താവളത്തിൽ ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി എത്തിച്ചേർന്നത്.
ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ പൗരന്മാരെ ഒഴിപ്പിക്കുന്ന സാഹചര്യത്തിൽ സുഡാനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ ഇന്ത്യൻ നാവിക സേനയുടെ ഐഎൻഎസ് തേജ 288 പേരെയും ഐഎൻഎസ് സുമേദ 300 പേരെയും സുഡാനിൽനിന്നു രക്ഷപ്പെടുത്തിയിരുന്നു. ഓപ്പേറഷൻ കാവേരിയിലൂടെ 3000 പേരെ രക്ഷിക്കാനാണു കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. വെള്ളിയാഴ്ച വരെ 2,400 ഇന്ത്യക്കാരെ സുഡാനിൽനിന്ന് രക്ഷപ്പെടുത്തിയതായി കേന്ദ്രം അറിയിച്ചു.
'ഭാരത് മാതാ കീ ജയ്', 'വന്ദേ മാതേരം' തുടങ്ങിയ മുദ്രാവാക്യങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യമന്ത്രി എസ് ജയശങ്കറിനും നന്ദി പറഞ്ഞുമാണ് ആളുകൾ നാട്ടിലേക്ക് മടങ്ങുന്നത്.
Operation Kaveri: 7th Flight With 229 Indians Departs From Jeddah