കെഎസ്ആര്‍ടിസിയില്‍ ഞായറാഴ്ച അര്‍ധരാത്രി മുതല്‍ ബിഎംഎസ് പണിമുടക്ക്
Mail This Article
×
തിരുവനന്തപുരം ∙ ശമ്പളം ഗഡുക്കളായി നല്‍കുന്നതിനെതിരെ കെഎസ്ആര്‍ടിസിയിലെ ബിഎംഎസ് യൂണിയൻ പ്രഖ്യാപിച്ച പണിമുടക്ക് ഞായറാഴ്ച അര്‍ധരാത്രി മുതല്‍. 24 മണിക്കൂറാണ് പണിമുടക്ക്. സര്‍വീസുകളുടെ താളം തെറ്റുന്ന നടപടി മാനേജ്മെന്റ് വരുത്തിവച്ചതാണെന്ന് ബിഎംഎസ് ആരോപിക്കുന്നു.
ഇത്തവണയും ശമ്പളം ഗഡുക്കളായി വിതരണം ചെയ്ത പശ്ചാത്തലത്തില്‍ പണിമുടക്കില്‍നിന്ന് പിന്നോട്ട് പോകില്ലെന്ന നിലപാടിലാണ് സംഘടന. എങ്കിലും പണിമുടക്കില്‍നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ സജീവമാണ്.
മാനേജ്മെന്റിന്റെ ഒത്താശയോടെയുള്ള സമരം ഗുണം ചെയ്യില്ലെന്ന് സിഐടിയു ആരോപിച്ചു. ഐഎന്‍ടിയുസിയും സിഐടിയുവും ചേര്‍ന്നുള്ള സംയുക്ത സമരസമിതി ചീഫ് ഓഫിസ് ഉപരോധിക്കും.
English Summary: KSRTC BMS Union Strike from today midnight
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.