ADVERTISEMENT

ഭോപ്പാൽ∙ മധ്യപ്രദേശിലെ ഖാർഗോണിൽ ബസ് പാലത്തിൽനിന്ന് താഴേയ്ക്കു പതിച്ച് 22 പേർ മരിച്ചു. നിരവധി പേർക്കു പരുക്കേറ്റു. അൻപതോളം യാത്രക്കാരുമായി ഇൻഡോറിലേക്കു പോവുകയായിരുന്ന ബസാണ് പാലത്തിൽനിന്ന് വീണത്. പ്രദേശവാസികളും അഗ്നിരക്ഷാ സേനയും ചേർന്നാണ് പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ നാലു ലക്ഷം രൂപ വീതം സഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രണ്ടു ലക്ഷം രൂപ വീതം സഹായം പ്രഖ്യാപിച്ചിരുന്നു.

ഗുരുതരമായി പരുക്കേറ്റവർക്ക് സംസ്ഥാന സർക്കാർ 50,000 രൂപയും ചെറിയ പരുക്കുകളുള്ളവർക്ക് 25,000 രൂപ വീതവും നൽകും. ഇതിനു പുറമെ പരുക്കേറ്റവരുടെ മുഴുവൻ ചികിത്സാ ചെലവും സംസ്ഥാന സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

English Summary: 22 Dead As Bus Falls From Bridge In Madhya Pradesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com