ADVERTISEMENT

ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാനിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റിനെത്തുടർന്ന് വൻ കലാപം. പ്രതിഷേധക്കാർ റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനത്തേക്ക് ഇരച്ചുകയറി. ലഹോറിലെ സൈനിക കമാൻഡർമാരുടെ വീടിന്റെ കോംപൗണ്ടിലേക്കും ഇവർ കടന്നുകയറിയെന്ന് വിവിധ പാക്ക് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

പ്രതിഷേധങ്ങളെ തുടർന്ന് ആദ്യഘട്ടത്തിൽ യൂട്യൂബ്, ട്വിറ്റർ, ഫെയ്സ്ബുക് തുടങ്ങിയ സമൂഹമാധ്യമങ്ങൾ നിരോധിച്ചിരുന്നു. പിന്നാലെ  മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങൾ രാജ്യത്ത് പൂർണമായി റദ്ദാക്കി. ആഭ്യന്തര മന്ത്രാലയത്തിൽനിന്നുള്ള നിർദേശപ്രകാരമാണിതെന്ന് ടെലികോം അധികൃതർ അറിയിച്ചു

പ്രതിഷേധക്കാർ പല സ്ഥലങ്ങളിലും വ്യാപകമായ അക്രമം അഴിച്ചുവിടുകയാണ്. സൈനിക മന്ദിരങ്ങൾ കൊള്ളയടിച്ചും പൊലീസ് വാഹനങ്ങൾക്ക് തീയിട്ടും പ്രതിഷേധിക്കുന്നത് വലിയ ക്രമസമാധാന പ്രശ്നത്തിന് കാരണമായിട്ടുണ്ട്. നിരവധി അക്രമസംഭവങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇസ്​ലാമാബാദിൽ നടന്ന പ്രതിഷേധത്തിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കു പരുക്കേറ്റു. 

ഇമ്രാൻ ഖാന്റെ അറസ്റ്റിൽ പ്രതിഷേധിക്കുന്ന പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയുടെ പ്രവർത്തകർ. ലഹോറിൽനിന്നുള്ള ചിത്രം. (Photo by Arif ALI / AFP)

ഇസ്‌ലാമാബാദ് ഹൈക്കോടതിയിൽ ഹാജരാകാനെത്തിയപ്പോഴാണ് ഇമ്രാൻ ഖാനെ അർധസൈനിക വിഭാഗം അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെതന്നെ അക്രമം പൊട്ടിപ്പുറപ്പെടുകയായിരുന്നു. കൂട്ടംകൂടുന്നതിനും മറ്റും ഇസ്‌ലാമാബാദിൽ വിലക്കേർപ്പെടുത്തിയിട്ടും ഇമ്രാന്റെ അനുയായികൾ പ്രതിഷേധവുമായി രംഗത്തിറങ്ങി. 

ഇസ്‌ലാമാബാദ് ഹൈക്കോടതിയിൽ ഇമ്രാൻ ഖാൻ എത്തുന്നതിനു മുൻപ് സുരക്ഷാ സൈനികരെ വിന്യസിച്ചപ്പോൾ. (Photo by Aamir QURESHI / AFP)

ലഹോർ, പെഷാവർ, കറാച്ചി, ഗിൽജിത്, കാരക് തുടങ്ങിയ മേഖലകളിൽ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ലഹോറിലെ കോർ കമാൻഡറുടെ വസതിയിൽ അതിക്രമിച്ചു കയറിയ പ്രതിഷേധക്കാർ വീട് തല്ലിതകർത്തു. ഇസ്‌ലാമാബാദിൽ 144 പ്രഖ്യാപിച്ചിട്ടുണ്ട്.

ഇമ്രാൻ ഖാന്റെ അറസ്റ്റിൽ പ്രതിഷേധിക്കുന്ന പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയുടെ പ്രവർത്തകർ. പാക്കിസ്ഥാനിലെ  ഹൈദരാബാദിൽനിന്നുള്ള ചിത്രം. (Photo by Akram SHAHID / AFP)

കോടതി പരിസരത്ത് വച്ച് ഇമ്രാനെ അറസ്റ്റ് ചെയ്തതിനെ ഇസ്​ലാമാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആമിർ ഫാറൂഖ് വിമർശിച്ചു. കോടതിയുടെ പാർക്കിങ് സ്ഥലവും ഹൈക്കോടതി മുറി പോലെ തന്നെ പരിഗണിക്കണമെന്ന് അഡീഷനൽ അറ്റോർണി ജനറലും പ്രതികരിച്ചു. ഇസ്​ലാമാബാദ് ഹൈക്കോടതി ഇമ്രാനെ അറസ്റ്റ് ചെയ്തതിനെതിരെ സമർപ്പിച്ച ഹർജി പിന്നീട് പരിഗണിക്കുന്നതിന് മാറ്റിവച്ചു.

Imran Khan | Photo: Twitter, @ImranKhanPTI
ഇമ്രാന്‍ ഖാൻ (Photo: Twitter, @ImranKhanPTI)

എത്രയും വേഗം ഇമ്രാനെ വിട്ടുഅയ്ക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം തുടരുന്നതിനാണ് പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയുടെ (പിടിഐ) തീരുമാനം. ഇമ്രാനെ മോചിപ്പിക്കണമെന്ന ആവശ്യം സമൂഹമാധ്യമങ്ങളിലും ശക്തമാണ്. 

ഇമ്രാൻ ഖാന്റെ അറസ്റ്റിൽ പ്രതിഷേധിക്കുന്ന പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയുടെ പ്രവർത്തകർ. ലഹോറിൽനിന്നുള്ള ചിത്രം. (Photo by Arif ALI / AFP)
ഇമ്രാൻ ഖാന്റെ അറസ്റ്റിൽ പ്രതിഷേധിക്കുന്ന പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയുടെ പ്രവർത്തകർ. ലഹോറിൽനിന്നുള്ള ചിത്രം. (Photo by Arif ALI / AFP)

നുണകളാൽ കെട്ടിപൊക്കിയ രാഷ്ട്രീയമാണ് ഇമ്രാന്‍റെയെന്ന് വിമർശനവുമായി പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് രംഗത്ത് വന്നിട്ടുണ്ട്. 

റാവൽപിണ്ടിയിൽ പാക്ക് സൈന്യത്തിന്റെ ആസ്ഥാനത്ത് ഇരച്ചുകയറിയ പ്രതിഷേധക്കാർക്കുനേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുന്നു. (Photo by - / AFP)

അതേസമയം, പാക്കിസ്ഥാനിലെ സ്ഥിതിഗതികൾ സൂക്ഷമമായി നിരീക്ഷിച്ച് വരികയാണെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. അതിർത്തിയിൽ നിരീക്ഷണം കർശനമാക്കിയെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. പാക്കിസ്ഥാനിലെ ആഭ്യന്തരപ്രശ്നങ്ങൾ മറികടക്കാൻ അതിർത്തിയിൽ ആക്രമണം അഴിച്ചുവിടുമോയെന്ന സംശയം ഇന്ത്യൻ സൈന്യത്തിനുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇമ്രാൻ ഖാന്റെ അറസ്റ്റിൽ പ്രതിഷേധിക്കുന്ന പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയുടെ പ്രവർത്തകർ കറാച്ചിയില്‍ പൊലീസ് വാഹനത്തിന് തീയിട്ടപ്പോൾ. (Photo by Israr AHMED KHAN / AFP)
ഇമ്രാൻ ഖാന്റെ അറസ്റ്റിൽ പ്രതിഷേധിക്കുന്ന പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയുടെ പ്രവർത്തകർ കറാച്ചിയില്‍ പൊലീസ് വാഹനത്തിന് തീയിട്ടപ്പോൾ. (Photo by Israr AHMED KHAN / AFP)
ഇമ്രാൻ ഖാന്റെ അറസ്റ്റിൽ പ്രതിഷേധിക്കുന്ന പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയുടെ പ്രവർത്തകർ. ലഹോറിൽനിന്നുള്ള ചിത്രം. (Photo by Arif ALI / AFP)
ഇമ്രാൻ ഖാന്റെ അറസ്റ്റിൽ പ്രതിഷേധിക്കുന്ന പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയുടെ പ്രവർത്തകർ. ലഹോറിൽനിന്നുള്ള ചിത്രം. (Photo by Arif ALI / AFP)
A man throws a stone amid tear gas as Pakistan Tehreek-e-Insaf (PTI) party activists and supporters of former Pakistan's Prime Minister Imran protest against the arrest of their leader in Lahore on May 9, 2023. - Former Pakistan prime minister Imran Khan was arrested on May 9, police said, during a court appearance for one of dozens of cases pending since he was booted from office last year. (Photo by Arif ALI / AFP)
ഇമ്രാൻ ഖാന്റെ അറസ്റ്റിൽ പ്രതിഷേധിക്കുന്ന പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയുടെ പ്രവർത്തകർ. ലഹോറിൽനിന്നുള്ള ചിത്രം. (Photo by Arif ALI / AFP)
ഇമ്രാൻ ഖാന്റെ അറസ്റ്റിൽ പ്രതിഷേധിക്കുന്ന പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയുടെ പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നു. ലഹോറിൽനിന്നുള്ള ചിത്രം. (Photo by Arif ALI / AFP)

ഇമ്രാൻ ഖാന്റെ അറസ്റ്റിൽ പ്രതിഷേധിക്കുന്ന പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയുടെ പ്രവർത്തകർ. മുൾട്ടാനിൽനിന്നുള്ള ചിത്രം. (Photo by Shahid Saeed MIRZA / AFP)
ഇമ്രാൻ ഖാന്റെ അറസ്റ്റിൽ പ്രതിഷേധിക്കുന്ന പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയുടെ പ്രവർത്തകർ. മുൾട്ടാനിൽനിന്നുള്ള ചിത്രം. (Photo by Shahid Saeed MIRZA / AFP)
ഇമ്രാൻ ഖാന്റെ അറസ്റ്റിൽ പ്രതിഷേധിക്കുന്ന പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയുടെ പ്രവർത്തകർ. ലഹോറിൽനിന്നുള്ള ചിത്രം. (Photo by Arif ALI / AFP)
ഇമ്രാൻ ഖാന്റെ അറസ്റ്റിൽ പ്രതിഷേധിക്കുന്ന പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയുടെ പ്രവർത്തകർ. ലഹോറിൽനിന്നുള്ള ചിത്രം. (Photo by Arif ALI / AFP)

English Summary: Protesters Break Into Pak Army Headquarters After Imran Khan's Arrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com