ADVERTISEMENT

ഇംഫാൽ∙ മണിപ്പൂരിൽ സംഘർഷത്തെ തുടർന്ന് വീണ്ടും നിരോധനാജ്ഞ. തലസ്‍ഥാനമായ ഇംഫാലിലെ ന്യൂ ചെക്കോൺ മേഖലയിലായിരുന്നു സംഘർഷം. മെയ്‌തി–കുകി വിഭാഗങ്ങൾ ഏറ്റുമുട്ടുകയായിരുന്നു. രണ്ടിടങ്ങളിലായിരുന്നു സംഘർഷം. ഈ പ്രദേശങ്ങളിൽ സൈന്യത്തെയും അർധസൈനിക വിഭാഗത്തെയും വിന്യസിച്ചു. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഇന്റർനെറ്റിന് നിരോധനം ഏർപ്പെടുത്തി. 

ഒരു പ്രാദേശിക ചന്തയിൽ കച്ചവടത്തിന് അനുവദിച്ച സ്ഥലം വിഭജിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ഏറ്റുമുട്ടലിലേക്കെത്തിയത്. ന്യൂ ലാമ്പ്ളേ മേഖലയിൽ നിരവധി വീടുകൾക്കു നേരെ ആക്രമണമുണ്ടായി. ഇവിടെ വീടുകൾക്കു തീയിട്ടു. ഈ സംഘർഷം സംസ്ഥാനത്താകെ വ്യാപിക്കുമോയെന്നും ആശങ്കയുണ്ട്. ഇതേ തുടർന്ന് മേഖലയുടെ നിയന്ത്രണം സൈന്യം ഏറ്റടെുത്തു. കഴിഞ്ഞ ഒരാഴ്ചയായി ശാന്തതയിലേക്ക് മണിപ്പൂർ എത്തുന്നതിനിടെയാണു വീണ്ടും ആക്രമണം.

English Summary: Curfew declared in Manipur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com