ADVERTISEMENT

ന്യൂഡൽഹി∙ തിഹാർ ജയിലിലെ ശുചിമുറിയിൽ വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡൽഹി മുൻ മന്ത്രി സത്യേന്ദർ ജെയിനെ ഐസിയുവിലേക്ക് മാറ്റി. ഈ ആഴ്ച്ചയിൽ രണ്ടാമത്തെ തവണയാണ് ജെയിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. നട്ടെല്ലിന് പരുക്കേറ്റ ജെയിൻ ബെൽറ്റിട്ടിരിക്കുകയാണ്.

പുലർച്ചെ ആറുമണിയോടെയാണ് ശുചിമുറിയിൽ വീണ ജെയിനെ ദീൻദയാൽ ഉപാധ്യായ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ചയും ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് സഫ്ദർജങ് ആശുപത്രിയിലേക്ക് അദ്ദേഹത്തെ കൊണ്ടുപോയിരുന്നു. ജെയിന്റെ ശരീരഭാരം 35 കിലോ കുറഞ്ഞെന്നും ഉറക്കമില്ലാത്ത അവസ്ഥയാണെന്നും എഎപി പറഞ്ഞു.  

അതേസമയം, ശസ്ത്രക്രിയയ്ക്കു വിധേയമാകേണ്ടവരുടെ പട്ടികയിൽ 416ാമതാണ് ജെയിന്റെ സ്ഥാനമെന്ന് എഎപി പറയുന്നു. ഇതോടെ അഞ്ച് മാസങ്ങൾ കാത്തിരുന്നാൽ മാത്രമേ ജെയിന് ശസ്ത്രക്രിയയ്ക്ക് വിധേയമാകാൻ സാധിക്കൂ.

∙ അറസ്റ്റിലായിട്ട് ഒരു വർഷം

കഴിഞ്ഞ വർഷം മേയ് 30ന് കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് സത്യേന്ദർ ജെയിനിനെ ഇഡി അറസ്റ്റ് ചെയ്തത്. 2015–16 കാലയളവിൽ തന്റെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ മറവിൽ 4.63 കോടി രൂപയുടെ കള്ളപ്പണം സത്യേന്ദർ വെളുപ്പിച്ചെന്നാണ് സിബിഐ കേസ്. പ്രയസ് ഇൻഫോ സെല്യൂഷൻസ്, അകിൻചന്ദ് ഡവലപ്പേഴ്സ്, മംഗൾയതൻ പ്രോജക്ട് എന്നീ കമ്പനികളുടെ പേരിൽ നടന്ന ഇടപാടുകളാണു സംശയത്തിന്റെ നിഴലിൽ നിൽക്കുന്നത്. സത്യേന്ദറിന്റെ കുടുംബാംഗങ്ങളും കേസിൽ പ്രതികളാണ്. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചിരുന്നു.

English Summary: Delhi: AAP's Satyendar Jain hospitalized after falling in Tihar Jail bathroom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com