ടി.കെ.ഫാറൂഖ് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറൽ സെക്രട്ടറി
Mail This Article
കോഴിക്കോട് ∙ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറൽ സെക്രട്ടറിയായി ടി.കെ.ഫാറൂഖിനെ സംസ്ഥാന മജ്‌ലിസ് ശൂറ (കൂടിയാലോചനാ സമിതി) തിരഞ്ഞെടുത്തു. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് സെക്രട്ടറി ജനറൽ ടി.ആരിഫലി, കേരള അമീർ പി.മുജീബ് റഹ്മാൻ എന്നിവർ തിരഞ്ഞെടുപ്പിനു നേതൃത്വം നൽകി. നാലു വർഷമാണ് പ്രവർത്തന കാലയളവ്.
വി.ടി അബ്ദുല്ലക്കോയ തങ്ങൾ, എം.കെ.മുഹമ്മദലി എന്നിവരാണ് പുതിയ സംസ്ഥാന അസി. അമീറുമാർ. സംസ്ഥാന സെക്രട്ടറിമാരായി ശിഹാബ് പൂക്കോട്ടുർ, അബ്ദുൽ ഹകീം നദ്‌വി, പി.വി.റഹ്മാബി, ടി.ശാക്കിർ എന്നിവരെയും തിരഞ്ഞെടുത്തു.
എം.ഐ.അബ്ദുൽ അസീസ്, ടി.മുഹമ്മദ് വേളം, വി.ടി.അബ്ദുല്ലക്കോയ തങ്ങൾ, ശിഹാബ് പൂക്കോട്ടൂർ, ഡോ. അബ്ദുസ്സലാം വാണിയമ്പലം, കെ.എ.ഷഫീഖ്, കെ.മുഹമ്മദ് നജീബ്, ഡോ.കൂട്ടിൽ മുഹമ്മദലി, പി.ഐ.നൗഷാദ്, ഡോ.നഹാസ് മാള, അബ്ദുൽ ഹകീം നദ്‌വി, ടി.കെ.ഫാറൂഖ്, പി.വി.റഹ്മാബി, എം.കെ.മുഹമ്മദലി, ഹമീദ് വാണിയമ്പലം, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ടി.ശാക്കിർ, പി.റുക്‌സാന, സി.ദാവൂദ്, പി.ടി.പി.സാജിദ, ജമാൽ പാനായിക്കുളം, പി.എം.സാലിഹ്, എൻ.എം.അബ്ദുറഹ്മാൻ, വി.കെ.അലി എന്നിവരാണ് പുതിയ സംസ്ഥാന കൂടിയാലോചനാ സമിതി അംഗങ്ങൾ.
English Summary: TK Farooke selected as JAMAAT E ISLAMI State general Secratary