ADVERTISEMENT

ബെംഗളൂരു∙ ഗോവധ നിരോധന നിയമ ഭേദഗതി കർണാടക സർക്കാർ പിൻവലിച്ചേക്കും. 2020ല്‍ ബിജെപി സർക്കാർ കൊണ്ടുവന്ന നിയമ ഭേദഗതി കർഷക വിരുദ്ധമെന്ന് പരക്കെ ആക്ഷേപം ഉയർന്നിരുന്നു. കാളകളെ അറവുശാലകളിൽ കൊണ്ടുപോയി കൊല്ലാമെങ്കിൽ പശുക്കളെ കൊല്ലുന്നതിൽ പ്രശ്നമെന്താണെന്ന് കർണാടക മൃഗസംരക്ഷണ മന്ത്രി കെ.വെങ്കിടേഷ് ചോദിച്ചു. 

മൈസൂരിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഭേദഗതി പിൻവലിക്കുന്നത് സംബന്ധിച്ച് മന്ത്രി സൂചന നൽകിയത്. പ്രായമായ പശുക്കളെയും ചത്ത പശുക്കളെയും കുഴിച്ചിടാൻ പോലും കർഷകർ ബുദ്ധിമുട്ടുകയാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ കർഷകരുടെ താൽപര്യം മുൻനിർത്തിയാണ് നീക്കമെന്നും മന്ത്രി അറിയിച്ചു. 

13 വയസ്സ് പൂർത്തിയായതോ, സാരമായ രോഗമുള്ളതോ ആയ കാളകളെ മാത്രമേ മാംസാവശ്യത്തിനായി കൊല്ലാൻ പാടുള്ളൂവെന്നാണ് 2020ല്‍ ബിജെപി സർക്കാർ െകാണ്ടുവന്ന നിയമ ഭേദഗതി. പശുക്കളെയും കാളകളെയും വിൽക്കുന്നതും വാങ്ങുന്നതും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നതും നിയമം മൂലം നിരോധിച്ചിരുന്നു. നിയമം ലംഘിക്കുന്നവർക്ക് 5–7 വർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും ഈടാക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. 2021 ജനുവരിയിലാണ് നിയമം പ്രാബല്യത്തിൽ വന്നത്.

നിയമഭേദഗതി കൊണ്ടുവന്നപ്പോൾ, അന്ന് പ്രതിപക്ഷത്തായിരുന്ന കോൺഗ്രസ് ശക്തമായി എതിർത്തിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ബിജെപി സർക്കാർ കൊണ്ടുവന്ന ജനവിരുദ്ധ നിയമങ്ങളെല്ലാം തിരുത്തുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നീക്കം.

English Summary: What's wrong in slaughtering cows, asks Karnataka minister K Venkatesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com