ADVERTISEMENT

വടകര∙ കാർപന്റർ ജോലിക്കിടെ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. തോടന്നൂർ എരഞ്ഞിമുക്കിലെ കുഞ്ഞിക്കണ്ടിയിൽ സനിൽ കുമാർ (32) ആണ് മരിച്ചത്. മണിയൂർ പഞ്ചായത്തിലെ പതിയാരക്കര അമ്പലമുക്കിനു സമീപം വീടു പണിക്കിടയിൽ ചൊവ്വാഴ്ച പകൽ പന്ത്രണ്ടോടെയാണ് അപകടം. 

ജനൽ ഫ്രയിമിന്റെ പണിക്കിടയിൽ അബദ്ധത്തിൽ ഷോക്കേൽക്കുകയായിരുന്നു. ഉടൻ വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഗവ. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം രാത്രിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. അച്ഛൻ: ബാലകൃഷ്ണൻ. അമ്മ: ശാന്ത. ഭാര്യ: അനോന (പതിയാരക്കര). മകൾ: സാൻവിയ. സഹോദരി: സനിഷ.

English Summary: Man electrocuted to death in Vadakara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com