ADVERTISEMENT

തായ്‌പേയ് ∙ ചൈനീസ് സൈനികരെ തിരിച്ചറിയാൻ ഹാൻഡ്‌ബുക്കുമായി തയ്‌വാൻ. ശാരീരിക പ്രത്യേകതകൾ സമാനമായതിനാൽ, തയ്‌വാൻ സൈനികരെയും ചൈനീസ് സൈനികരെയും ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ യൂണിഫോം അടക്കമുള്ള വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടിയാണ് പുതുക്കിയ സിവിൽ ഡിഫൻസ് ഹാൻഡ്‌ബുക്ക് തയ്‌വാൻ സൈന്യം പുറത്തിറക്കിയത്. യൂണിഫോം, കാമോഫ്ലാജ്, പദവിമുദ്ര എന്നിവയിലെ വ്യത്യാസം ഹാൻഡ്ബുക്കിൽ എടുത്തുപറയുന്നു.

തായ്, ചൈനീസ് സൈനികരെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്ന് ഓൾ-ഔട്ട് ഡിഫൻസ് മൊബിലൈസേഷൻ ഏജൻസി ഡയറക്ടർ ഷെൻ വെയ്-ചിഹ് പറഞ്ഞു. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ യൂണിഫോം ധരിക്കുന്ന ചൈനീസ് സൈനികർ നുഴഞ്ഞുകയറുമ്പോൾ തയ്‌വാൻ സൈന്യത്തിന്റെ യൂണിഫോം ധരിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.

ചൈനയുമായുള്ള സംഘർഷത്തിന്റെയും യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെയും പശ്ചാത്തലത്തിൽ, ബോംബ് ഷെൽട്ടറുകൾ, വെള്ളം, ഭക്ഷണം എന്നിവ സ്‌മാർട്ഫോൺ ആപ്പുകൾ വഴി എങ്ങനെ കണ്ടെത്താം, അടിയന്തര പ്രഥമശുശ്രൂഷാ കിറ്റുകൾ തയാറാക്കുന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങൾ വിവരിക്കുന്ന ഹാൻഡ്‌ബുക്ക് തയ്‌വാൻ കഴിഞ്ഞ വർഷം പുറത്തിറക്കിയിരുന്നു. ജനാധിപത്യ രീതി പിന്തുടരുന്ന തയ്‌വാനെ ചൈന സ്വന്തം പ്രദേശമായാണ് കണക്കാക്കുന്നത്. തയ്‌വാന് അതിൽ കടുത്ത പ്രതിഷേധവുമുണ്ട്.

English Summary: Taiwan Civil Defence Handbook Includes Tips To Identify Chinese Soldiers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com