വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റയാൾ മരിച്ചു
Mail This Article
×
വയനാട്∙ വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റയാൾ മരിച്ചു. ഐനിപുര കാട്ടുനായ്ക്ക കോളനിയിലെ ഭാസ്കരൻ (55) ആണു മരിച്ചത്. പന്തല്ലൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരണം. ബുധനാഴ്ച രാത്രി ഏഴരയോടെയാണു സംഭവം. കടയിൽ നിന്നും സാധനങ്ങൾ വാങ്ങി മടങ്ങുകയായിരുന്ന ഭാസ്കരനെ കാട്ടാന ആക്രമിക്കുകയായിരുന്നു. കോളനിക്കാർ ഒച്ചവച്ചതോടെ ആന പിന്തിരിഞ്ഞു. ഗുരുതരമായി പരുക്കേറ്റ ഭാസ്കരനെ പന്തല്ലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെയാണു മരണം.
Read Also: കാൽ വഴുതി കിണറ്റിൽ വീണ ഗൃഹനാഥൻ മരിച്ചു; രക്ഷിക്കാനായി ചാടിയ ഭാര്യയ്ക്ക് പരുക്ക്
English Summary: Man injured in elephant attack died in Wayanad
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.