‘ബികോം തോറ്റവന് എംകോം പ്രവേശനം; ഞെട്ടി ലോകോത്തര സർവകലാശാലകൾ’
Mail This Article
തിരുവനന്തപുരം ∙ എസ്എഫ്ഐ നേതാക്കളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കടുത്ത പരിഹാസവുമായി മുൻ വിദ്യാഭ്യാസ മന്ത്രിയും മുസ്‍ലിം ലീഗ് നേതാവുമായ പി.കെ.അബ്ദുറബ്ബ്. എസ്എഫ്ഐക്കാരുടെ വിജയ രഹസ്യങ്ങൾ തേടി വിദേശ സർവകലാശാല പ്രതിനിധികൾ ഉടൻ തന്നെ കേരളത്തിലെത്തുമെന്നാണ് കേൾക്കുന്നതെന്ന് അബ്ദുറബ്ബ് ഫെയ്സ്ബുക്കിൽ കുറിച്ചു. ബികോം തോറ്റവന് എംകോം പ്രവേശനവും, പരീക്ഷ പോലുമെഴുതാത്തവന് ഉന്നത വിജയവും ലഭിക്കുന്നതുകണ്ട് ലോകോത്തര സർവകലാശാലകൾ പോലും ഞെട്ടിത്തരിച്ചിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
അബ്ദുറബ്ബിന്റെ പോസ്റ്റിന്റെ പൂർണരൂപം
ഞെട്ടിത്തരിച്ച് ലോകോത്തര സർവകലാശാലകൾ. ബികോം തോറ്റവന് എംകോം പ്രവേശനം! പരീക്ഷ പോലുമെഴുതാത്തവന് ഉന്നത വിജയം! ഒന്നാം സെമസ്റ്ററിൽ നൂറിൽ നൂറു മാർക്ക് കിട്ടിയവന് രണ്ടാം സെമസ്റ്ററിൽ വട്ടപ്പൂജ്യം..! പേരിൽ വിദ്യ എന്നുണ്ടെങ്കിൽ ഏതു രേഖ വഴിയും സർക്കാർ ജോലി ...!
പേരിൽ ചിന്തയെന്നുണ്ടായാൽ ഏതു വാഴക്കുലയ്‌ക്കും ഡോക്ടറേറ്റ്...! എസ്എഫ്ഐക്കാരുടെ ഈ വിജയരഹസ്യങ്ങൾ തേടി വിദേശ സർവകലാശാല പ്രതിനിധികൾ ഉടൻ തന്നെ കേരളത്തിലെത്തുമെന്നാണ് കേൾക്കുന്നത്.
English Summary: PK Abdu Rabb Takes A Dig At SFI