തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ യുവതിക്ക് കൂട്ടിരിക്കാൻ വന്ന സ്ത്രീയെ അണലി കടിച്ചു
Mail This Article
×
തളിപ്പറമ്പ് (കണ്ണൂർ)∙ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനെത്തിയ യുവതിയുടെ കൂടെ വന്ന ബന്ധുവായ സ്ത്രീക്ക് പേ വാർഡിൽ വച്ച് അണലി പാമ്പിന്റെ കടിയേറ്റു. ഇന്നലെ അർധരാത്രി 12നാണ് സംഭവം.
കടിയേറ്റ ചെമ്പേരി വെള്ളേൻ പറമ്പിൽ ലത (55)യെ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലത്ത് ഷീറ്റ് വിരിച്ച് കിടന്നപ്പോഴാണു കടിയേറ്റത്. ഇവരുടെ സ്ഥിതി ഗുരുതരമല്ലെന്നാണു താലൂക്ക് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്.
English Summary: Snake bites woman who accompanied patient in Taluk hospital, Taliparamba
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.