ADVERTISEMENT

കോട്ടയം∙ സിഐടിയു കൊടികുത്തി സർവീസ് നിർത്തിച്ച ബസ്, ഹൈക്കോടതി നിർദേശപ്രകാരം സർവീസ് പുനരാരംഭിക്കാൻ ശ്രമിക്കുന്നതിനിടെ ഉടമയ്ക്കുനേരെ സിപിഎം പഞ്ചായത്തംഗത്തിന്റെ കയ്യേറ്റം. വെട്ടിക്കുളങ്ങര ബസ് ഉടമ രാജ്മോഹനു നേരെയാണ് രാവിലെ കയ്യേറ്റം ഉണ്ടായത്. തിരുവാർപ്പ് പഞ്ചായത്തംഗം കെ.ആർ. അജയ് ആണ് കയ്യേറ്റം നടത്തിയത്. ഇതിന്റെ വിഡിയോയും പുറത്തു വന്നിട്ടുണ്ട്.

സർവീസ് പുനരാരംഭിക്കാൻ ബസിനു മുന്നിൽ കെട്ടിയ കൊടിതോരണങ്ങൾ അഴിക്കുമ്പോഴായിരുന്നു സംഭവം. ഉടൻ പൊലീസ് പിടിച്ചു മാറ്റിയെങ്കിലും രാജ് മോഹൻ നിലത്തു വീണു. രാജ്മോഹനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് സര്‍വീസിന് തടസ്സമില്ലെന്നും കൊടിതോരണം നശിപ്പിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നുമാണ് സിഐടിയുവിന്‍റെ വിശദീകരണം.

Kottayam Thiruvarppu | CITU | CPM (Photo - Manorama)
കോട്ടയം തിരുവാർപ്പിൽ സിഐടിയു കൊടികുത്തി നിർത്തിച്ച ബസ്, വീണ്ടും സർവീസ് തുടങ്ങാനിരിക്കെ ഉടമയ്ക്കുനേരെ കയ്യേറ്റം ഉണ്ടായ സ്ഥലത്തുനിന്നുള്ള കാഴ്ച. ചിത്രം: മനോരമ

അതേസമയം, കയ്യേറ്റം നടത്തിയ പഞ്ചായത്തംഗം അജയ്നെ അറസ്റ്റ് ചെയ്തു. ഇതിന്റെ രേഖ കാണിച്ചതോടെ കുമരകം പൊലീസ് സ്റ്റേഷനു മുന്നിൽ ബിജെപി നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. പൊലീസ് സംരക്ഷണയിൽ രണ്ടുമണിക്ക് ബസ് എടുക്കാനാണ് നിലവിലെ ധാരണ.  

അക്രമം നടത്തിയ സിപിഎം നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തിയ പ്രതിഷേധം. (ഫോട്ടോ: വിഷ്ണു സനൽ ∙ മനോരമ)
അക്രമം നടത്തിയ സിപിഎം നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തിയ പ്രതിഷേധം. (ഫോട്ടോ: വിഷ്ണു സനൽ ∙ മനോരമ)

ബസ് സർവീസ് പൊലീസ് സംരക്ഷണയിൽ പുനരാരംഭിക്കാൻ കഴിഞ്ഞദിവസം ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ബസിനു മുന്നിലെ കൊടി തോരണങ്ങൾ മാറ്റാത്തതിനാൽ ഇന്നലെ സർവീസ് ആരംഭിക്കാനായില്ല. ഈ തോരണങ്ങൾ മാറ്റാൻ ശ്രമിക്കുന്നതിനിടയിലാണ് സംഭവം. തൊഴിൽ തർക്കത്തെ തുടർന്നാണ് സിഐടിയു ബസിനു മുന്നിൽ കൊടികുത്തിയത്. കഴിഞ്ഞ ദിവസം രാജ്‌മോഹൻ ബസിനു മുന്നിൽ പ്രതീകാത്മകമായി ലോട്ടറിക്കച്ചവടം നടത്തിയിരുന്നു.

Content Highlight: Kottayam Thiruvarppu Bus Owner Attacked, CITU, CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com