ADVERTISEMENT

കാനഡ∙ ‘‘നമ്മുടെ പിന്നിലായി ഉണ്ടായിരുന്ന പാമ്പ്, തല ഉയർത്തി ചീറ്റാൻ തുടങ്ങി. ഇനി അവ എപ്പോഴാണ് നമ്മളെ കൊത്തുകയെന്നാണ് ചോദ്യം’’ – ഖലിസ്ഥാൻ പോസ്റ്റർ വിവാദത്തിൽ പ്രതികരിച്ച് ഇന്ത്യൻ വംശജനായ കനേഡിയൻ എംപി ചന്ദ്ര ആര്യ. ഇന്ത്യൻ ഉന്നത നയതന്ത്രജ്ഞ ഉദ്യോഗസ്ഥർക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചുള്ള പോസ്റ്റുകൾക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രകോപനമരമായ സന്ദേശങ്ങളടങ്ങിയ പോസ്റ്ററുകളാണ് ഉദ്യോഗസ്ഥർക്കെതിരെ പ്രചരിച്ചത്. 

‘‘ഖലിസ്ഥാൻവാദികളുടെ ഭീഷണി കാനഡയിൽ വളരുകയാണ്. വെറുപ്പും വർഗീയതയും പറഞ്ഞ് ആളുകളിൽ ഭിന്നതയുണ്ടാക്കാനാണ് അവരുടെ ശ്രമം’’– അദ്ദേഹം കുറ്റപ്പെടുത്തി.

ഖലിസ്ഥാൻ അനുകൂല റാലിയെക്കുറിച്ച് അറിയിക്കുന്ന പോസ്റ്ററുകളിലാണ് കാനഡയിലെ ഇന്ത്യൻ പ്രതിനിധി, ഹൈക്കമ്മിഷണർ സഞ്ജയ് വർമ, ടൊറന്റോയിലെ ഇന്ത്യൻ കോൺസൽ ജനറൽ അപൂർവ ശ്രീവാസ്തവ എന്നിവരുടെ ചിത്രങ്ങളും പേരുകളും ഉൾപ്പെടുത്തിയുള്ള വിദ്വേഷ പോസ്റ്റർ പ്രചരിക്കുന്നത്. ജൂൺ 18ന് കാനഡയിലെ സറേയിൽവെച്ച് ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് മേധാവി ഹർദീപ് സിങ്ങ് നിജ്ജാറിനെ അജ്ഞാതർ കൊലപ്പെടുത്തിയിരുന്നു. ഇതുമായി ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പോസ്റ്റർ.

English Summary: Indian Origin MP in Canada on Khalistani Posters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com