ADVERTISEMENT

കീവ്∙ കരിങ്കടലിൽ കഴിഞ്ഞ ദിവസം അർധരാത്രി നടത്തിയ നാവിക ഡ്രോൺ ആക്രമണത്തിൽ റഷ്യൻ യുദ്ധക്കപ്പലിന് വൻതോതിൽ നാശനഷ്ടം സംഭവിച്ചതായി യുക്രെയ്ൻ. നൊവോറോസിസ്കിലെ നേവൽ ബേസിലാണ് കപ്പലിനു നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണമുണ്ടായത്. സ്വന്തം തീരത്തുനിന്നും ഏറെ മാറി റഷ്യൻ യുദ്ധക്കപ്പലിനെതിരെ ഡ്രോൺ ഉപയോഗിച്ച് നടത്തിയ ആക്രമണം യുക്രെയ്നെ സംബന്ധിച്ചിടത്തോളം അവരുടെ ചെറുത്തുനിൽപ്പിന്റെയും കരുത്തിന്റെയും പ്രകടനമായി മാറി.

റഷ്യയിൽ നിന്നുള്ള കയറ്റുമതികളുടെ പ്രധാന കേന്ദ്രമായ ഇവിടെയാണ് ലോകത്തെ ആകെ ഇന്ധന വിതരണത്തിന്റെ 2 ശതമാനവും കൈകാര്യം ചെയ്യുന്നത്. നാവിക താവളത്തിനു സമീപം യുദ്ധക്കപ്പലിനു നേരെയുണ്ടായ ആക്രമണം, ഇതുവഴിയുള്ള കപ്പൽ ഗതാഗതത്തെയും പ്രതികൂലമായി ബാധിച്ചു. ആക്രണത്തിനു പിന്നാലെ താൽക്കാലികമായി നിർത്തിവച്ച കപ്പൽ ഗതാഗതം, ഇടവേളയ്ക്കു ശേഷമാണ് പുനരാരംഭിച്ചത്. റഷ്യൻ യുദ്ധക്കപ്പലിനു നേരെയുള്ള ഡ്രോൺ ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അതേസമയം, നാവിക താവളത്തിലെ യുദ്ധക്കപ്പൽ ലക്ഷ്യമിട്ട് രണ്ട് നാവിക ഡ്രോണുകൾ ഉപയോഗിച്ച് യുക്രെയ്ൻ നടത്തിയ ആക്രമണ ശ്രമം തകർത്തതായാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടത്. കപ്പലിനോ നാവിക താവളത്തിനോ ഏതെങ്കിലും വിധത്തിലുള്ള നാശനഷ്ടം സംഭവിച്ചതായി അവരുടെ പ്രസ്താവനയിലില്ല.

നൂറിലധികം റഷ്യൻ സൈനികരും ജീവനക്കാരും കപ്പലിനുള്ളിൽ ഉണ്ടായിരിക്കെയാണ് ആക്രമണമെന്ന് യുക്രെയ്ൻ ഇന്റലിജൻസ് വ‍ൃത്തങ്ങൾ അവകാശപ്പെട്ടു. 450 കിലോയിലധികം സ്ഫോടകവസ്തുക്കളുമായാണ് ഡ്രോൺ ആക്രമണം നടത്തിയതെന്നും അവർ വ്യക്തമാക്കി. 

English Summary: Ukrainian drone disables Russian warship near Russia's Novorossiysk port

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com