ADVERTISEMENT

ന്യൂഡൽഹി∙ ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാ ബിൽ (ഡിപിഡിപി ബിൽ) ലോക്‌സഭ പാസാക്കി.. പ്രതിപക്ഷ ബഹളത്തിനിടെയാണ് ബിൽ പാസായത്. വിവിധ സേവനങ്ങൾ, സബ്സിഡി, ലൈസൻസ് തുടങ്ങിയവയ്ക്കായി പൗരന്മാർ നൽകുന്ന വ്യക്തിവിവരങ്ങൾ മറ്റ് പദ്ധതികൾക്കോ സേവനങ്ങൾക്കോ ഉപയോഗിക്കാൻ സർക്കാരുകൾക്ക് അധികാരം നൽകുന്നതാണ് ബിൽ. 

പെൻഷൻ ആവശ്യത്തിനായി സർക്കാർ വെബ്സൈറ്റിലോ ആപ്പിലോ റജിസ്റ്റർ ചെയ്യുന്ന വ്യക്തിയുടെ വിവരങ്ങൾ അവർ മറ്റേതെങ്കിലും ആനുകൂല്യത്തിന് അർഹരാണോയെന്ന് പരിശോധിക്കാൻ സർക്കാരിന് ഉപയോഗിക്കാം. നിലവിൽ പക്കലുള്ള വ്യക്തിവിവരങ്ങളും സർക്കാരിന് ഉപയോഗിക്കാം. ഈ അധികാരം സ്വകാര്യസ്ഥാപനങ്ങൾക്കില്ല. വിവരാവകാശ അപേക്ഷയ്ക്ക് ഇനി വ്യക്തിവിവരങ്ങൾ മറുപടിയായി ലഭിക്കില്ല. ബില്ലിന് നിരവധി പോരായ്മകളുണ്ടെന്ന് ആരോപിച്ചാണ് പ്രതിപക്ഷം സഭയിൽ ബഹളം വച്ചത്.  

English Summary: Digital Personal Data Protection Bill passed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com