ADVERTISEMENT

ന്യൂഡൽഹി∙ 137 ദിവസങ്ങൾക്കു ശേഷം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിലെത്തി. പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയിൽ വണങ്ങിയ ശേഷം ലോക്സഭയിലെത്തി. അമ്മ സോണിയ ഗാന്ധി, രാഹുലിന് കവിളിൽ ഉമ്മ നൽകി സ്വീകരിച്ചു. മുദ്രാവാക്യം വിളികളോടെ കോൺഗ്രസ് എംപിമാർ രാഹുലിനെ സ്വാഗതം ചെയ്തു.

രാഹുൽ ഗാന്ധി പാർലമെന്റിലെത്തിയപ്പോൾ. (ചിത്രം: മനോരമ)
രാഹുൽ ഗാന്ധി പാർലമെന്റിലെത്തിയപ്പോൾ. (ചിത്രം: മനോരമ)

ലോക്സഭ ചേർന്നപ്പോൾ ബിജെപി അംഗം നിഷികാന്ത് ദുബെ, രാഹുലിനെ ‘ചൈനീസ് ദല്ലാൾ’ എന്നു വിളിച്ചെന്ന് പരാതി ഉയർന്നു. തുടർന്ന് പ്രതിപക്ഷം സ്പീക്കർ ഓം ബിർലയ്ക്ക് പരാതി നൽകി. പരാതി എഴുതി നൽകാൻ സ്പീക്കർ ആവശ്യപ്പെട്ടു. 

രാഹുലിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ച് ലോക്സഭാ സെക്രട്ടേറിയറ്റ് ഇന്നു രാവിലെ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. മോദി പരാമർശത്തിലെ അപകീർത്തിക്കേസിൽ, കുറ്റക്കാരനാണെന്ന സൂറത്ത് മജിസ്ട്രേട്ട് കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചത്. 

രാഹുലിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചതിനു പിന്നാലെ പ്രതിപക്ഷ ഇന്ത്യ മുന്നണിയിൽ ആഘോഷം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ നേതാക്കൾക്ക് മധുരം നൽകി. മുദ്രാവാക്യം വിളികളുമായി കോൺഗ്രസ് പ്രവർത്തകരും ആഘോഷത്തിലാണ്.

ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചതിനു പിന്നാലെ രാഹുൽ ഗാന്ധി എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിലെ ബയോയിൽ മാറ്റം വരുത്തി. ‘അയോഗ്യനാക്കപ്പെട്ട എംപി’ എന്നത് നീക്കം ചെയ്തു. പകരം ‘മെമ്പര്‍ ഓഫ് പാർലമെന്റ്’ എന്നാക്കി. 

English Summary: Rahul Gandhi in Parliament after 137 days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com