ADVERTISEMENT

മുക്കം (കോഴിക്കോട്) ∙ വാഹനപകടത്തില്‍ പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. സൗത്ത്‌ കൊടിയത്തൂർ മുറത്ത്‌ മൂലയിൽ പി.പി. അയ്യപ്പന്‍റെ മകൻ മണിലാൽ (30) ആണ് ബുധനാഴ്ച മരിച്ചത്

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് മണിലാല്‍ ഓടിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്‌. കൊടിയത്തൂര്‍ തെയ്യത്തും കടവ് പാലത്തിന് സമീപത്തായിരുന്നു സംഭവം. ഖത്തറില്‍ പ്രവാസിയായിരുന്ന മണിലാല്‍ മൂന്ന് മാസം മുൻപാണ് നാട്ടിലെത്തിയത്. മാതാവ്: ലീല, സഹോദരങ്ങൾ: വിനോദ്, സവിത (കാരശ്ശേരി).

English Summary: Youth died while undergoing treatment after road accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com