എന്തുകൊണ്ട് മണിപ്പുരിൽ നിന്നുള്ള മന്ത്രിക്ക് സംസാരിക്കാൻ അവസരം നൽകിയില്ല?: കോൺഗ്രസ്
Mail This Article
ന്യൂഡൽഹി∙ മണിപ്പുർ കലാപത്തിൽ പ്രതിപക്ഷ ഇന്ത്യ മുന്നണി കൊണ്ടുവന്ന അവിശ്വാസപ്രമേയ ചർച്ചയ്ക്കിടെ, മണിപ്പുരിൽനിന്നുള്ള കേന്ദ്ര വിദേശകാര്യ സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിങ്ങിന് സഭയില്‍ സംസാരിക്കാൻ ബിജെപി എന്തുകൊണ്ട് അവസരം നൽകിയില്ലെന്ന ചോദ്യവുമായി കോൺഗ്രസ്.
അവിശ്വാസ പ്രമേയത്തിനിടെ മറ്റു മന്ത്രിമാർ സംസാരിച്ചിരുന്നു. എന്നാൽ, മണിപ്പുരിൽനിന്നുള്ള ഏക കേന്ദ്ര സഹമന്ത്രിയും ബിജെപി എംപിയുമായ രാജ്കുമാറിന് എന്തുകൊണ്ടാണ് ബിജെപി സംസാരിക്കാൻ അവസരം നൽകാത്തതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു. മണിപ്പുര്‍ കലാപത്തിനിടെ, രാജ്കുമാറിന്റെ സ്വകാര്യ വസതി അക്രമികൾ തീയിട്ടുനശിപ്പിച്ചിരുന്നു.
ലോക്‌സഭയിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ, അവിശ്വാസ പ്രമേയത്തെ എതിർത്ത് കേന്ദ്രമന്ത്രിമാരായ അമിത് ഷായും സ്മൃതി ഇറാനിയും സംസാരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ചോദ്യം. സംസ്ഥാനത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെയാണ് അക്രമികൾ രാജ്കുമാറിന്റെ വസതിക്കു തീയിട്ടത്.
English Summary: Why Minister Rajkumar Ranjan Singh not given chance to speak for Manipur: Congress