ADVERTISEMENT

തിരുവനന്തപുരം∙ രമേശ് ചെന്നിത്തല കോൺഗ്രസിന്റെ ദേശീയ നേതാവാണെന്ന് കെ.സി. വേണുഗോപാൽ. ചെന്നിത്തലയ്ക്ക് വിഷമമുണ്ടായെങ്കിൽ പരിഹരിക്കും. ചെന്നിത്തലയെ പാർട്ടി വേണ്ടരീതിയിൽ ഉപയോഗപ്പെടുത്തും. മഹാരാഷ്ട്രയുടെ ചുമതല നൽകുന്നതു സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും. പട്ടികയിൽ ഉൾപ്പെട്ട ആരും മോശക്കാരല്ലെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

കോൺഗ്രസിലെ ഏറ്റവും ഉയർന്ന സംഘടനാ വേദിയായ പ്രവർത്തകസമിതി പ്രഖ്യാപിച്ചതിൽ അമർഷം തുടരുകയാണ്. ഉപതിരഞ്ഞെടുപ്പിനു ശേഷം അതൃപ്തി പരസ്യമാക്കും. മനഃപൂർവം അവഗണിച്ചു എന്ന പരാതി രമേശ് ചെന്നിത്തലയ്ക്കുണ്ട്. ചെന്നിത്തലയുടെ പരാതിയില്‍ ദേശീയ നേതാക്കൾ ഇടപെടുന്നതായും റിപ്പോർട്ടുണ്ട്. പുതിയ ചുമതലകൾ നൽകിയാൽ തത്കാലം ഏറ്റെടുക്കില്ലെന്ന തീരുമാനത്തിലാണ് രമേശ് ചെന്നിത്തല

കേരളത്തിൽ നിന്ന് ശശി തരൂരിനെ പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തി. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവായും കൊടിക്കുന്നിൽ സുരേഷിനെ പ്രത്യേക ക്ഷണിതാവായും ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ പ്രവർത്തക സമിതി അംഗമായ മുതിർന്ന നേതാവ് എ.കെ.ആന്റണിയെ നിലനിർത്തി. കെ.സി.വേണുഗോപാലും പട്ടികയിലുണ്ട്. ആകെ 39 അംഗ പ്രവർത്തക സമിതിയാണ് പ്രഖ്യാപിച്ചത്. ഇവർക്കു പുറമെ 32 സ്ഥിരം ക്ഷണിതാക്കളും 9 പ്രത്യേക ക്ഷണിതാക്കളുമുണ്ട്. പ്രത്യേക ക്ഷണിതാക്കൾക്കൊപ്പം എക്സ് ഒഫീഷ്യോ അംഗങ്ങളെന്ന നിലയിൽ വിവിധ സംഘടനകളുടെ ചുമതല വഹിക്കുന്ന നാലു പേരുമുണ്ട്.

English Summary: K.C. Venugopal's Reaction On Congress Working Committe List

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com