ADVERTISEMENT

തിരുവനന്തപുരം ∙ ഓണാവധിക്കാലത്ത് വീട് പൂട്ടി യാത്ര പോകുന്നവർക്ക് ആ വിവരം അറിയിക്കാൻ സൗകര്യമൊരുക്കി പൊലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ ‘പോല്‍-ആപ്’. വീട് സ്ഥിതി ചെയ്യുന്ന മേഖലയിൽ പ്രത്യേക നിരീക്ഷണം നടത്തുമെന്നു പൊലീസ് അറിയിച്ചു.

റജിസ്റ്റർ ചെയ്യേണ്ടത് ഇങ്ങനെ

∙ പോൽ-ആപ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്തശേഷം സർവീസസ് എന്ന വിഭാഗത്തിലെ 'Locked House Information' സൗകര്യം വിനിയോഗിക്കുകയാണ് വേണ്ടത്. 

∙ ഏഴു ദിവസം മുമ്പ് വരെ വിവരം പൊലീസിനെ അറിയിക്കാം. പരമാവധി 14 ദിവസം വരെ വീടും പരിസരവും പൊലീസ് നിരീക്ഷിക്കും

∙ യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയൽവാസികളുടെയോ പേരും ഫോൺ നമ്പറും എന്നിവ ആപ്പിൽ നൽകണം.

English Summary: Police's official mobile app 'Pol-App' has made it easy for those who lock their houses can report that information to the police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com