ADVERTISEMENT

കീവ്∙ യുക്രെയ്നിൽ സൈനികരുടെ ശവകുടീരത്തിന് സമീപം ‘ട്വെർക്കിങ്’ ചുവടുകളുമായി നൃത്തം ചെയ്തതിന് സഹോദരിമാരായ രണ്ടു യുവതികളെ അറസ്റ്റ് ചെയ്തു. ഇവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോ വൈറലായിരുന്നു. പ്രത്യേകരീതിയിൽ ശരീരത്തിന്റെ പിൻഭാഗം ഇളക്കി ചുവടുകൾ വയ്ക്കുന്നതാണ് ട്വെർക്കിങ്.

യുക്രെയ്ൻ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 24നാണ് വിഡിയോ ചിത്രീകരിച്ചത്. എന്നാൽ, സംഭവം വിവാദമായതോടെ ഇവർ വിഡിയോ നീക്കം ചെയ്യുകയും മാപ്പ് പറയുകയും ചെയ്തു. പിതാവിന്റെ ശവകുടീരം സന്ദർശിക്കാനെത്തിയതായിരുന്നെന്നും ഇവർ പറഞ്ഞു.

വിഡിയോ പോസ്റ്റ് ചെയ്ത് ഒരുമണിക്കൂറിനുള്ളിൽ തന്നെ യുവതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്ന് എൻഫോഴ്സമന്റ് ഉദ്യോഗസ്ഥർ അറിയിച്ചു. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. അഞ്ച് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. യുവതികളുടെ പ്രവർത്തിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.     

English Summary: Ukrainian Sisters Detained For Twerking On Soldiers' Graves In Kiev

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com