ADVERTISEMENT

ഹൈദരാബാദ്∙ പിതാമഹന്റെ സ്മരണാർഥം നൂറു രൂപയുടെ വെള്ളി നാണയം രാഷ്ട്രപതി ദ്രൗപദി മുർമു പുറത്തിറക്കുന്ന ചടങ്ങിൽനിന്ന് തെലുങ്ക് സിനിമാ താരം ജൂനിയർ എൻടിആർ വിട്ടുനിന്നത് എന്തെന്ന ചോദ്യം ഉയരുന്നു. അവിഭക്ത ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയും തെലുങ്കുദേശം പാർട്ടി സ്ഥാപകനുമായ നന്ദമുരി താരക രാമ റാവുവിന്റെ സ്മരണാർഥം ഇന്നലെയാണ് രാഷ്ട്രപതി വെള്ളിനാണയം പുറത്തിറക്കിയത്. ജൂനിയർ എൻടിആർ ഒഴികെ കുടുംബത്തിലെ മറ്റ് പല അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തിരുന്നു.

ചടങ്ങിൽ പങ്കെടുക്കാതിരുന്നതിന് ഔദ്യോഗിക വിശദീകരണം ജൂനിയർ എൻടിആർ നൽകിയില്ലെങ്കിലും മുൻകൂട്ടി നിശ്ചയിച്ച ചില പരിപാടികളുടെ വെളിച്ചത്തിലാണ് തീരുമാനമെന്ന് ബന്ധപ്പെട്ടവർ പറയുന്നു. ബോളിവുഡ് താരങ്ങളായ ജാൻവി കപൂർ, സെയ്ഫ് അലി ഖാൻ എന്നിവരുൾപ്പെടുന്ന പുതിയ ചിത്രമായ ദേവരയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട തിരക്കാണെന്നുമാണു വിവരം. ജൂനിയർ എൻടിആറിനെക്കൂടാതെ കല്യാൺ റാമിനെയും ക്ഷണിച്ചിരുന്നെന്നും അദ്ദേഹവും പങ്കെടുത്തിരുന്നില്ലെന്നുമുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

തെലുങ്കുദേശം അധ്യക്ഷൻ ചന്ദ്രബാബു നായിഡു, എൻടിആറിന്റെ മക്കൾ തുടങ്ങിയവർ ചടങ്ങിനെത്തിയിരുന്നു.

∙ 50% വെള്ളി, ഇതു 100 രൂപാ നാണയം

44 മില്ലിമീറ്ററാണ് നാണയത്തിന്റെ വ്യാപ്തി. 50% വെള്ളിയും 40% ചെമ്പും 5% നിക്കെലും 5% സിങ്കും ചേരുന്നതാണ് നാണയം. അശോക ചക്രം ഒരു വശത്തും എൻടിആറിന്റെ ചിത്രം മറ്റേ വശത്തും ആലേഖനം ചെയ്തിട്ടുണ്ട്. നന്ദമുരി താരക രാമ റാവു സത്ത ജയന്തി എന്നും എഴുതിയിട്ടുണ്ട്.

English Summary: Why was Junior NTR absent from the ceremony honoring his grandfather?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com