ADVERTISEMENT

കീവ്∙ പത്തൊൻപതുമാസമായി റഷ്യയുമായി നടത്തുന്ന യുദ്ധം തുടരുന്നതിനിടെ യുക്രെയ്ന്‍ പ്രതിരോധമന്ത്രിയെ നീക്കി പ്രസിഡന്റ് വളോഡിമിർ സെലൻസ്കി. യുദ്ധത്തിൽ പുതിയ നീക്കങ്ങൾ ആവശ്യമാണെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതിരോധമന്ത്രിെയ പുറത്താക്കിയത്.

‘‘ പുതിയ തീരുമാനം എടുക്കാൻ ഈ ആഴ്ച തന്നെ പാർലമെന്റിനോട് ആവശ്യപ്പെടും. യുക്രെയ്നിന്റെ പ്രതിരോധ മന്ത്രിയെ മാറ്റാൻ തീരുമാനിച്ചു. 550 ദിവസമായി ഒലക്സി റസ്നികോവ് യുദ്ധമുഖത്തുണ്ട്.’’– സെലൻസ്കി പറഞ്ഞു. റസ്റ്റം ഉമറോവ് പുതിയ പ്രതിരോധമന്ത്രിയാകുമെന്നും അദ്ദേഹം അറിയിച്ചു.‌

ഉമറോവിനെ പ്രതിരോധമന്ത്രിയാക്കുന്നതിന് പാർലമെന്റ് പൂർണപിന്തുണ പ്രഖ്യാപിക്കുമെന്നാണ് തന്റെ പ്രതീക്ഷ എന്ന് സെലൻസ്കി കൂട്ടിച്ചേർത്തു. 2021 നവംബറിലാണ് റസ്നികോവ്‍ യുക്രെയ്നിന്റെ പ്രതിരോധമന്ത്രിയായി ചുമതലയേൽക്കുന്നത്. മുൻപ് ഉപപ്രധാനമന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

English Summary: President Volodymyr Zelenskyy replaces Ukranian defense minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com