ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം പ്രാദേശിക, ആഗോള സ്ഥിരതയ്ക്കും ക്ഷേമത്തിനും നിർണായകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായുള്ള കൂടിക്കാഴ്ചയിലാണ് മോദി ഇക്കാര്യം പറഞ്ഞത്. ഇന്ത്യയുടെ ഏറ്റവും തന്ത്രപ്രധാന പങ്കാളികളിൽ ഒരാളാണ് സൗദിയെന്നും മാറുന്ന കാലത്തിന് അനുസരിച്ച് ബന്ധത്തിൽ പുതിയ തലങ്ങൾ ഇരുവശവും കൊണ്ടുവരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യ – സൗദി അറേബ്യ സ്ട്രാറ്റജിക് പാർട്ണർഷിപ് കൗൺസിലിന്റെ ആദ്യയോഗത്തിൽ ഉഭയകക്ഷി ബന്ധം ഇരുനേതാക്കളും വിലയിരുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള അടുപ്പമേറിയ ബന്ധം അടുത്ത തലത്തിലേക്കു കൊണ്ടുപോകുന്നതിനായി പല കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും ബന്ധത്തിന് പുതിയ ദിശയും ഊർജവും ലഭിക്കുമെന്നും യോഗത്തിന്റെ തുടക്കത്തിൽ മോദി പറഞ്ഞു.

നിർണായക മേഖലകളിൽ സഹകരണം വർധിപ്പിക്കുക ലക്ഷ്യമിട്ടാണ് 2019ൽ ഇന്ത്യ – സൗദി അറേബ്യ സ്ട്രാറ്റജിക് പാർട്ണർഷിപ് കൗൺസിൽ രൂപീകരണം പ്രഖ്യാപിച്ചത്. ജി20 യോഗത്തിനെത്തിയ മുഹമ്മദ് ബിൻ സൽമാൻ ഉഭയകക്ഷി ചർച്ചകൾക്കായുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യയിൽ തുടരുകയാണ്. ‌ചർച്ചകൾക്കു മുന്നോടിയായി രാഷ്ട്രപതി ഭവനിൽ അദ്ദേഹത്തിന് ഔപചാരിക സ്വീകരണം നൽകിയിരുന്നു. മധ്യപൂർവേഷ്യയിൽ ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിയാണ് സൗദി അറേബ്യ. ‍

2020 ഡിസംബറിൽ അന്നത്തെ കരസേന മേധാവി ജനറൽ എം.എം. നരവനെ സൗദി സന്ദർശിച്ചിരുന്നു. പിന്നീടിങ്ങോട്ട് ഉയർന്ന സൈനിക ഉദ്യോഗസ്ഥർ ഇരുരാജ്യങ്ങളും സന്ദർശിച്ച് ബന്ധം ഊട്ടിയുറപ്പിക്കുന്ന നടപടികൾ സ്വീകരിച്ചിരുന്നു.

English Summary: Saudi Arabia is one of India's most important strategic partners: PM Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com