ADVERTISEMENT

ന്യൂഡൽഹി∙ ഈ മാസം 19 മുതൽ ക്യാഷ് ഓൺ ഡെലിവറി സേവനങ്ങൾക്ക് 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന് ഇ–കോമേഴ്സ് ഭീമനായ ആമസോൺ. 2000 രൂപ നോട്ടുകൾ മാറ്റി വാങ്ങാനുള്ള കാലാവധി സെപ്റ്റംബർ 30ന് അവസാനിക്കാനിരിക്കെയാണ് ആമസോണിന്റെ പുതുനീക്കം. അതേസമയം തേർഡ് പാർട്ടി കുറിയർ പങ്കാളി വഴിയാണ് ആമസോണിൽ ഓർഡർ ചെയ്ത സാധനങ്ങൾ കൈപ്പറ്റുന്നതെങ്കിൽ 2000 രൂപ സ്വീകരിക്കാമെന്നും ആമസോണ്‍ അറിയിച്ചു. 

ഈ വർഷം മേയിലാണ് 2000 രൂപ നോട്ടുകളുടെ വിതരണം അവസാനിപ്പിക്കുന്നതായി റിസർവ് ബാങ്ക് പ്രസ്താവനയിറക്കിയത്. സെപ്റ്റംബർ 30 വരെ 2000 രൂപ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കാനും മാറ്റിയെടുക്കാനും സാധിക്കുമെന്നും അറിയിച്ചിരുന്നു. ഈ സമയപരിധിക്കുശേഷവും നോട്ടുകൾ അസാധുവാകില്ലെന്നും അറിയിച്ചിരുന്നു. 2016 നവംബർ എട്ടിനു മോദി സർക്കാർ നോട്ട് നിരോധനം നടപ്പാക്കിയതിനു പിന്നാലെയാണ് 2000 രൂപയുടെ നോട്ടുകൾ റിസർവ് ബാങ്ക് അവതരിപ്പിച്ചത്. ഈ നോട്ടുകളുടെ അച്ചടി 2018–19 ൽ അവസാനിപ്പിക്കുകയും ചെയ്തു. 

English Summary: Amazon Won't Accept₹2,000 Notes On Delivery Of Orders From This Date

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com