ADVERTISEMENT

തിരുവനന്തപുരം∙ പുതിയ ലൈസൻസുകൾ നൽകുന്നതിനു പകരം അനധികൃതമായി വിദേശ മദ്യ ലൈസൻസുകൾ കൈകാര്യം ചെയ്തതിലൂടെ 2.17 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായതായി സിഎജി റിപ്പോർട്ട് . ഡിസ്റ്റിലറികൾക്ക് സർക്കാർ നിശ്ചിച്ച അധിക സെക്യൂരിറ്റി തുക ഈടാക്കാത്തത്തിലൂടെ 2.51 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായി.

എക്സൈസ് നിയമപ്രകാരം സാധാരണഗതിയിൽ ലൈസൻസുകൾ ഒരാളുടെ പേരിൽ നിന്നും മറ്റൊരാളുടെ പേരിലേക്ക് മാറ്റാൻ പാടില്ല. എന്നാൽ കണ്ണൂർ, ആലപ്പുഴ, കോഴിക്കോട്, പത്തനംതിട്ട എന്നിവടങ്ങളിൽ എഫ്എൽ 3 ലൈസൻസുകൾ കൈമാറ്റം ചെയ്യുന്നതിനുള്ള അനുമതി പുനഃസ്ഥാപിക്കുന്നതിന് ഒരു ലക്ഷം രൂപയും ലൈസൻസുകളുടെ പേര് മാറ്റത്തിന് 2 ലക്ഷം രൂപയും ഫീസ് ഇടാക്കി എക്സൈസ് കമ്മിഷണർ അനുമതി നൽകി.

2021ൽ സിഎജി റിപ്പോർട്ടിൽ ഇതു ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും സർക്കാർ തിരുത്തിയില്ല. ലൈസൻസ് കൈമാറുന്ന സന്ദർഭങ്ങളിൽ ആവശ്യമായ തുക ഈടാക്കി ക്രമപ്പെടുത്തുന്നതിനു പകരം പുതിയ അപേക്ഷകളായി കേസുകൾ പരിഗണിക്കണമെന്ന് സിഎജി ശുപാർശ ചെയ്തു. പുതിയ ലൈസൻസുകൾ അനുവദിക്കുന്നതിന് ആവശ്യമായ എല്ലാ നിർബന്ധിത വ്യവസ്ഥകളും അപേക്ഷകർ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സിഎജി നിർദേശിച്ചു.

English Summary: CAG Report on Liquor Licence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com