ഒളിവിലായിരുന്ന ഐഎസ് സൂത്രധാരൻ ഡൽഹി വിമാനത്താവളത്തിൽ എൻഐഎയുടെ പിടിയിൽ
Mail This Article
ന്യൂഡൽഹി∙ ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരൻ ഡൽഹി വിമാനത്താവളത്തിൽ പിടിയിൽ. ഏറെ നാളായി ഒളിവിലായിരുന്ന ഐഎസ് സൂത്രധാരൻ അറഫാത്ത് അലിയെ കെനിയയിലെ നയ്‌റോബിയിൽ നിന്നെത്തിയപ്പോഴാണ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കസ്റ്റഡിയിലെടുത്തത്.
കർണാടകയിലെ ശിവമോഗ ജില്ലയിൽനിന്നുള്ള ഇയാൾ, ശിവമോഗ ഐഎസ് കേസിലെ പ്രതിയാണ്. യുവാക്കളെ ഐഎസ് ഗ്രൂപ്പിലേക്ക് റിക്രൂട്ട് ചെയ്യുന്നതിൽ പ്രധാനിയായ അറഫാത്ത് അലി, 2020 മുതൽ ഒളിവിലായിരുന്നു. അന്നുമുതൽ വിദേശത്തുനിന്ന് ഇന്ത്യ വിരുദ്ധ നടപടികൾ നടത്തിവരികയായിരുന്നെന്ന് എൻഐഎ പറഞ്ഞു.
ശിവമോഗ ഭീകരാക്രമണ ഗൂഢാലോചന കേസിലെ പ്രതികളുമായി അറാഫത്ത് സജീവമായി ബന്ധപ്പെട്ടിരുന്നതായി എൻഐഎ പറഞ്ഞു. ഗൂഢാലോചന ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും മുഖ്യ പങ്കുവഹിച്ചു. മംഗളൂരുവിൽ കദ്രി മഞ്ജുനാഥ ക്ഷേത്രത്തിൽ സ്ഫോടം നടത്താൻ കൊണ്ടുപോയ ഐഇഡി ഓട്ടോറിക്ഷയിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.
English Summary: NIA arrests Karnataka IS terror accused at Delhi airport on arrival from Nairobi