ADVERTISEMENT

അഞ്ചൽ∙ കൊല്ലം അഞ്ചലിൽ റോഡ് റോളർ തലയിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. അഞ്ചൽ അലയമൺ കണ്ണംകോട് ചരുവിള വീട്ടിൽ വിനോദാണ് (37) മരിച്ചത്. അഞ്ചൽ ബൈപ്പാസിന്റെ പണി നടക്കുന്ന കുരിശുമുക്കിൽ ഇന്നലെ രാത്രി 11.30നാണ് അപകടം നടന്നത്.

റോഡ് പണിക്കായി കൊണ്ടുവന്ന റോഡ് റോളർ വഴിയരികിൽ ഒതുക്കിയിട്ടിരിക്കുകയായിരുന്നു. രാത്രി റോഡ് റോളർ എടുത്തുകൊണ്ടു പോകുമ്പോഴാണ് അതിനു മുന്നിൽ കിടന്നുറങ്ങുകയായിരുന്ന വിനോദിന്റെ തലയിലൂടെ കയറിയിറങ്ങിയതെന്നാണ് വിവരം. ബൈപ്പാസിൽ തെരുവുവിളക്കുകൾ ഇല്ലാതിരുന്നതിനാൽ ‌വിനോദ് റോഡ് റോളറിനു മുന്നിൽ കിടക്കുന്നത് കണ്ടില്ലെന്നാണ് ഡ്രൈവർ പൊലീസിനു നൽകിയ മൊഴി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തല തകർന്ന നിലയിലായിരുന്നു മൃതദേഹം. വിനോദ് മദ്യപിച്ചശേഷം ഇവിടെ കിടക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വിനോദിന്റെ മൃതദേഹം പൊലീസെത്തി പുനലൂർ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ടൈൽസ് പണിക്കാരനായ വിനോദ് അവിവാഹിതനാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കും.

English Summary: Road Roller Crushes Man's Head in Anchal Anchal, Kollam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com