കാസർകോട് അസി. കലക്ടർ സഞ്ചരിച്ച കാർ മറിഞ്ഞു; അസി. കലക്ടർക്കും ഗൺമാനും പരുക്ക്
Mail This Article
×
കാസർകോട്∙ കാസർകോട് അസിസ്റ്റന്റ് കലക്ടർ സഞ്ചരിച്ച കാർ മറിഞ്ഞു അസി. കലക്ടർ കെ.ദിലീപ്, ഗൺമാൻ രഞ്ജിത്ത് എന്നിവർക്ക് പരുക്കേറ്റു. കാസർകോട് മേൽപ്പറമ്പിൽ ഇന്നു വൈകിട്ട് 4.30നാണ് അപകടമുണ്ടായത്. ഇരുവരെയും കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബാര വില്ലേജിലെ ഡിജിറ്റൽ സർവേ പരിപാടിയിൽ പങ്കെടുത്ത ശേഷം കാസർകോട്ടേക്ക് മടങ്ങുമ്പോൾ കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ദിലീപിന് തോളെല്ലിനും നടുവിനും ക്ഷതമേറ്റിട്ടുണ്ട്. വിദഗ്ധ ചികിത്സയ്ക്ക് സൗകര്യപ്രദമായ ആശുപത്രിയിലേക്ക് മാറ്റുമെന്ന് ആശുപത്രി സന്ദർശിച്ച കലക്ടർ കെ.ഇംബശേഖർ പറഞ്ഞു.
English Summary: Kasaragod Assistant Collector's Car overturned; Two injured
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.