ADVERTISEMENT

ഇംഫാൽ∙ മണിപ്പുരിൽ കലാപം പൊട്ടിപ്പുറപ്പെട്ടതിനുശേഷം കാണാതായ ആയുധങ്ങളും വെടിക്കോപ്പുകളും വീണ്ടെടുക്കാൻ ജില്ലകളിൽ പരിശോധനയുമായി സുരക്ഷാസേന. സംസ്ഥാനത്തുടനീളം സുരക്ഷാ സേന ശക്തവും സമഗ്രവുമായ തിരച്ചിൽ നടത്തുമെന്നും നിയമവിരുദ്ധ ആയുധങ്ങളുമായി കണ്ടെത്തുന്നവർക്കെതിരെ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും മണിപ്പുർ സർക്കാർ അറിയിച്ചു. 

കൊള്ളയടിക്കപ്പെട്ട ആയുധങ്ങളും വെടിക്കോപ്പുകളും മറ്റു സംസ്ഥാനങ്ങളിലേക്കു കടത്താനുള്ള സാധ്യത ഉദ്യോഗസ്ഥർ തള്ളിക്കളയാത്തതിനാൽ, സര്‍ക്കാർ ആശങ്കയിലാണ്. സുരക്ഷാ സേനയും സർക്കാരുകളും ഒന്നിലധികം തവണ നിർദേശം നൽകിയിട്ടും ഇതുവരെ 1,350 ആയുധങ്ങൾ മാത്രമേ കണ്ടെടുത്തിട്ടുള്ളൂ. അതായത് കാണാതായവയിൽ വെറും 30 ശതമാനം ആയുധങ്ങൾ മാത്രമാണ് തിരിച്ചെത്തിയത്. ലക്ഷക്കണക്കിനു വെടിക്കോപ്പുകള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതാണ് ഇത്തരത്തിലുള്ള നടപടി ആരംഭിക്കാനുള്ള കാരണമെന്നു ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

ആയുധങ്ങള്‍ വീണ്ടെടുക്കുന്നതു സംബന്ധിച്ച് ആശയക്കുഴപ്പം ഒഴിവാക്കുന്നതിനായി സേനകൾ മേഖല തിരിച്ച് പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള സംഘർഷം ഒഴിവാക്കാനും വഴികൾ തിരിച്ചറിയുന്നതിനും നാട്ടുകാരുമായി ഇടപഴകുന്നതിനുമുള്ള പ്രവർത്തനങ്ങൾ പൊലീസ് കൈകാര്യം ചെയ്യും. 

ആയുധങ്ങൾ വീണ്ടെടുക്കുന്ന സമയത്ത് സേനയ്ക്ക് ജനക്കൂട്ടത്തെ നേരിടേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് നേരിടാൻ ഒരു പദ്ധതി തയാറാക്കേണ്ടതുണ്ടെന്നും അധികൃതർ വ്യക്തമാക്കി. കൊള്ളയടിക്കപ്പെട്ട ആയുധങ്ങൾ വീണ്ടെടുക്കാൻ സുരക്ഷാ സേന ആദ്യം ശ്രമിച്ചപ്പോൾ, അക്രമികളുടെ അനുയായികൾ വൻതോതിൽ തടിച്ചുകൂടിയിരുന്നു. 

English Summary: Security Forces to Start Massive Combing operation to recover looted weapons in Manipur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com