ADVERTISEMENT

ന്യൂഡൽഹി∙ സംഘർഷം രൂക്ഷമായതോടെ കശ്മീരിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ മണിപ്പുരിൽ നിയമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ശ്രീനഗറിലെ ഉദ്യോഗസ്ഥനായിരുന്ന രാകേഷ് ബൽവാലിനെയാണ് പ്രത്യേക ദൗത്യത്തിനായി മണിപ്പുരിൽ നിയമിച്ചത്. 

2012 ബാച്ച് മണിപ്പുർ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ ബൽവാൽ ശ്രീനഗർ സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ്(എസ്എസ്പി) ആയി സേവനം ചെയ്യുകയായിരുന്നു. എൻഐഎയിലും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം പുൽവാമ ഭീകരാക്രമണം അന്വേഷിക്കുന്ന സംഘത്തിലുണ്ടായിരുന്നു. 

രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ടതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് മണിപ്പുരിൽ വീണ്ടും സംഘർഷം രൂക്ഷമായത്. വ്യാഴാഴ്ച രാവിലെയും പലയിടത്തും പ്രക്ഷോഭമുണ്ടായി. ഇംഫാലിലെ ഡപ്യൂട്ടി കമ്മിഷണറുടെ ഓഫിസിന് തീയിട്ടു. ഉറിപോക്, യൈസ്കുൽ, സാഗോൽബന്ദ്, തെര എന്നിവിടങ്ങളിൽ കഴിഞ്ഞ രാത്രി സുരക്ഷാ സേനയും പ്രക്ഷോഭകാരികളും ഏറ്റുമുട്ടി. നിരവധി തവണ സുരക്ഷാ സേനയ്ക്ക് കണ്ണീർ വാതകം പ്രയോഗിക്കേണ്ടി വന്നു. 

സിബിഐ സ്പെഷൽ ഡയറക്ടർ അജയ് ബട്നാഗർ ബുധനാഴ്ച ഇംഫാലിൽ എത്തിയിരുന്നു. മണിപ്പുർ കലാപത്തിൽ ഇതുവരെ 180 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.   

English Summary: Senior Cop Called Back To Manipur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com