ADVERTISEMENT

ന്യൂഡൽഹി∙ അഞ്ച് മാസം കഴിഞ്ഞിട്ടും മണിപ്പുരിലെ സംഘർഷം അവസാനിപ്പിക്കാൻ സാധിക്കാത്തതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ‍നാല് ചോദ്യങ്ങളുമായി കോൺഗ്രസ്. നരേന്ദ്ര മോദി മണിപ്പുരിനെയും മണിപ്പുരിലെ ജനങ്ങളെയും പൂർണമായും അവഗണിച്ചുവെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. 

മുൻപ് ഒരു പ്രധാനമന്ത്രിയും ഇത്തരത്തിൽ ഒരു സംസ്ഥാനത്തോടും അവഗണന കാണിച്ചിട്ടില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ഡബിൾ എൻജിൻ സർക്കാരിന്റെ വിഭജന രാഷ്ട്രീയത്തിന്റെ ഫലമായാണ് അഞ്ച് മാസം മുൻപ് മേയ് മൂന്നിന് കലാപം പൊട്ടിപ്പുറപ്പെട്ടത്. പ്രധാനമന്ത്രിയുടെ ഉത്തരവാദിത്വമില്ലായ്മയും സംസ്ഥാനത്തിന്റെ ഭീകരമായ സാഹചര്യവും മുൻനിർത്തിയാണ് പ്രസ്താവന ഉന്നയിക്കുന്നതെന്നും ജയറാം രമേശ് പറഞ്ഞു.

കോൺഗ്രസിന്റെ ചോദ്യങ്ങൾ

∙ എന്നാണ് അവസാനമായി പ്രധാനമന്ത്രി മണിപ്പുർ സന്ദർശിച്ചത് ?

∙ എന്നാണ് അവസാനമായി പ്രധാനമന്ത്രി മണിപ്പുരിലെ ബിജെപി മുഖ്യമന്ത്രിയുമായി സംസാരിച്ചത് ?

∙ എന്നാണ് അവസാനമായി പ്രധാനമന്ത്രി മണിപ്പുരിലെ ബിജെപി എംഎൽഎമാരെ കണ്ടത് ?

∙ എന്നാണ് അവസാനമായി പ്രധാനമന്ത്രി മണിപ്പുരിൽ നിന്നുള്ള ക്യാബിനറ്റ് അംഗങ്ങളുമായി സംസ്ഥാനത്തെക്കുറിച്ച് ചർച്ച നടത്തിയത് ? 

 

English Summary: Congress's 4 questions to PM Modi about Manipur

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com