ADVERTISEMENT

വാഷിങ്ടണ്‍∙ ഗാസയിലെ ആശുപത്രിയിലുണ്ടായ സ്ഫോടനത്തിൽ നടുക്കം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇത് ക്രൂരതയാണെന്നും കടുത്ത അമർഷമുണ്ടെന്നും സംഭവത്തിന്റെ വിശദാംശങ്ങൾ അന്വേഷിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും ബൈഡൻ പറഞ്ഞു. 

ആശുപത്രിക്കു നേരെ ഇസ്രയേൽ വ്യോമാക്രമണം നടത്തി എന്നാണ് ഹമാസിന്റെ ആരോപണം. എന്നാൽ പലസ്തീനിയൻ ഇസ്‌ലാമിസ്റ്റ് ജിഹാദികൾ തെറ്റായ രീതിയിൽ നടത്തിയ റോക്കറ്റ് ആക്രമമാണ് അപകടത്തിനിടയാക്കിയതെന്ന് ഇസ്രയേൽ ആരോപിച്ചു. ‘‘ഗാസയിലെ അൽ–അഹ്‌ലി അറബ് ആശുപത്രിയിലുണ്ടായ സ്ഫോടനത്തിൽ കടുത്ത അമർഷവും ദുഃഖവും ഞാൻ അറിയിക്കുന്നു. ’’– ബൈഡൻ പറഞ്ഞു. 

ഈ വാർത്ത കേട്ട ഉടൻ തന്നെ ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമനുമായും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായും സംസാരിച്ചതായി ബൈഡൻ പറഞ്ഞു. ‘‘എന്താണ് യഥാർഥത്തിൽ സംഭവിച്ചത് എന്നതിനെ കുറിച്ച് കൃത്യമായി അറിയുന്നതിന് യുഎസ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ആക്രമണ സമയത്ത് പൗരന്മാരുടെ സംരക്ഷണത്തിനാണ് യുഎസ് പ്രാധാന്യം നൽകുന്നത്. നിഷ്കളങ്കരായ മനുഷ്യരുടെയും രോഗികളുടെയും ആരോഗ്യ ഉദ്യോഗസ്ഥരുടെയും മരണത്തെ അപലപിക്കുന്നു.’’– ബൈഡൻ വ്യക്തമാക്കി. 

ജോർദാൻ സന്ദർശിക്കുമെന്ന് ബൈഡൻ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഗാസയിലെ ആശുപത്രിയിലുണ്ടായ ആക്രമണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സന്ദർശനം മാറ്റിവച്ചു. സംഭവത്തിൽ 500 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക സ്ഥിരീകരണം. 

English Summary:

Joe Biden's Reaction On Gaza Hospital Attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com