വ്യാജ വെബ്സൈറ്റിലൂടെ 1.25 കോടി തട്ടി; യുവാവ് അറസ്റ്റിൽ
Mail This Article
×
കോട്ടയം ∙ വ്യാജ ഷെയർ ട്രേഡിങ് വെബ്സൈറ്റ് നിർമിച്ച് യുവാവിനെ കബളിപ്പിച്ച് 1.25 കോടി രൂപയോളം തട്ടിയെടുത്ത കേസിൽ കാസർകോട് പെരുമ്പള അങ്കണവാടിക്കു സമീപം ഇടയ്ക്കൽ ടി.റാഷിദിനെ (29) ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ഞിക്കുഴി സ്വദേശിയാണു തട്ടിപ്പിനിരയായത്. ട്രേഡിങ് ബിസിനസിൽ താൽപര്യമുള്ള യുവാവിനെ വ്യാജ ഫെയ്സ്ബുക് ഐഡിയിലൂടെ സമീപിച്ചാണു തട്ടിപ്പു നടത്തിയത്. വിദേശ ട്രേഡിങ് കമ്പനിയുടെ പേരിലാണു വ്യാജ സൈറ്റ് നിർമിച്ചത്. യുവാവിൽ നിന്നു പലപ്പോഴായി 1,24,19,150 രൂപ തട്ടിയെടുത്തതെന്നു പൊലീസ് പറഞ്ഞു.
English Summary:
1.25 crore through a fake website
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.