ADVERTISEMENT

മലപ്പുറം∙ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ ‘പട്ടി’ പരാമർശത്തിൽ പ്രതികരണവുമായി മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം. മൃഗങ്ങളുടെ കാര്യത്തിൽ അഭിപ്രായം പറയാനില്ലെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. സുധാകരൻ മാത്രമല്ല ഏത് നേതാവായാലും വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് പി.എം.എ. സലാം പറഞ്ഞു. മുന്‍പും സമാന പരാമര്‍ശം ഉണ്ടായിട്ടുണ്ട്. സുധാകരൻ ഏതു സാഹചര്യത്തിലാണ് ഇതു പറഞ്ഞതെന്ന് യുഡിഎഫും കോണ്‍ഗ്രസ് നേതൃത്വവും പരിശോധിക്കണമെന്നും സലാം പറഞ്ഞു.

സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിലേക്കു ക്ഷണിച്ചാൽ ലീഗ് പങ്കെടുക്കുമെന്ന ഇ.ടി.മുഹമ്മദ് ബഷീറിന്റെ പ്രസ്താവനയ്ക്കുള്ള പ്രതികരണമായാണ് സുധാകരൻ വിവാദ പരാമർശം നടത്തിയത്. വരുന്ന ജന്മത്തിൽ പട്ടിയാകുമെന്നു കരുതി ഇപ്പോഴേ കുരയ്ക്കണോ എന്നായിരുന്നു സുധാകരന്റെ ചോദ്യം. 

അതേസമയം, ഇ.ടി ബഹുമാന്യനായ നേതാവാണെന്നും അദ്ദേഹം പറ‍ഞ്ഞത് പാർട്ടി മുഖവിലയ്ക്ക് എടുക്കുമെന്നും പി.എം.എ.സലാം പറഞ്ഞു. അദ്ദേഹം പറഞ്ഞത് ചർച്ച ചെയ്യാനാണ് പാർട്ടി നാളെ യോഗം ചേരുന്നതെന്നും സലാം പറഞ്ഞു. സിപിഎമ്മുമായി പങ്കിടുന്നത് രാഷ്ട്രീയവേദി ഒന്നുമല്ല, ഒരു പൊതുകാര്യത്തിനു വേണ്ടിയല്ലേ. അതിൽ എന്തു വേണമെന്ന് പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

English Summary:

PMA Salam on K.Sudhakaran's controversial statement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com