ADVERTISEMENT

കണ്ണൂർ∙ കാറിൽ യാത്ര ചെയ്യാത്തയാളുടെ ചിത്രം നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ സംഭവത്തിൽ വ്യാജപ്രചാരണം നടക്കുന്നെന്ന് ആരോപിച്ച് കാറിൽ സഞ്ചരിച്ചവരുടെ കുടുംബം പൊലീസിൽ പരാതി നൽകി. കുടുംബത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ അടക്കം നടക്കുന്ന വ്യാജപ്രാചരണങ്ങൾക്ക് എതിരെ പയ്യന്നൂ‍ർ ഡിവൈഎസ്പിക്കാണു പരാതി നൽകിയത്. ചെറുവത്തൂർ കൈതക്കാട് സ്വദേശികളായ കുടുംബത്തിന്റെ കാർ മേൽപാലം വഴി പയ്യന്നൂരിലേക്കു പോകുമ്പോൾ കഴിഞ്ഞ മാസം 3ന് രാത്രി 8.27നാണു ക്യാമറയിൽ പതിഞ്ഞത്.

ഡ്രൈവറും മുൻസീറ്റ് യാത്രക്കാരിയും സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാൽ പിഴയൊടുക്കാൻ ലഭിച്ച ചലാൻ നോട്ടിസിലെ ചിത്രത്തിൽ മൂന്നാമതൊരു സ്ത്രീയുടെ ചിത്രവുമുണ്ടായിരുന്നു. പയ്യന്നൂർ മേൽപാലത്തിനു സമീപം മോട്ടർവാഹന വകുപ്പു സ്ഥാപിച്ച നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ചിത്രത്തിലാണ് ഡ്രൈവറുടെ പിന്നിൽ മറ്റൊരു സ്ത്രീരൂപം കൂടി പതിഞ്ഞത്. ഇതേസമയം, പിൻസീറ്റിലുണ്ടായിരുന്ന കുട്ടികളെ ഫോട്ടോയിൽ കാണാനുമുണ്ടായിരുന്നില്ല. ക്യാമറയിൽ ഒരു ചിത്രത്തിനു മുകളിൽ മറ്റൊരു ചിത്രം പതിയാൻ ഇടയില്ലെന്നാണു മോട്ടർ വാഹന വകുപ്പു പറയുന്നത്. യഥാർഥ കാരണം കണ്ടെത്തണമെങ്കിൽ ക്യാമറ പരിശോധിക്കണം.

English Summary:

A family complained that rumour spreading against family on the issue of Road Camera

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com