ADVERTISEMENT

ആലപ്പുഴ∙ കർഷകരിൽനിന്നു നെല്ലു സംഭരിക്കുമ്പോൾ പിആർഎസ് വഴി വില നൽകുന്ന രീതി ഉപേക്ഷിക്കണമെന്നു രമേശ് ചെന്നിത്തല. തകഴി കുന്നുമ്മയിൽ ബാങ്ക് വായ്പ ലഭിക്കാഞ്ഞതിനെ തുടർന്നു ജീവനൊടുക്കിയ പ്രസാദിന്റെ വീടു സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘‘നെല്ല് ഏറ്റെടുക്കുമ്പോൾത്തന്നെ വില നൽകാൻ സർക്കാർ തയാറാകണം. പ്രസാദിന്റെ കുടുംബത്തെ ഏറ്റെടുക്കണം. കുടുംബത്തിലെ ഒരാൾക്കു ജോലി നൽകണം. ഓസ്ട്രേലിയയിൽ ഇരുന്നു കൃഷിമന്ത്രി പ്രസ്താവന ഇറക്കി കേരളത്തിലെ കർഷകരെ അപമാനിക്കരുത്. 

‘‘കുറ്റം പ്രസാദിന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമം ഉപേക്ഷിക്കണം. സിവിൽ സപ്ലൈസ് മന്ത്രിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണു ശ്രമിക്കുന്നത്. മന്ത്രിമാർ അടിയന്തരമായി പ്രസാദിന്റെ വീടു സന്ദർശിച്ചു സഹായം പ്രഖ്യാപിക്കണം’’ – രമേശ് ചെന്നിത്തല പറഞ്ഞു.

English Summary:

Ramesh Chennithala on Alappuzha Paddy Farmer Suicide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com