ADVERTISEMENT

ന്യൂഡൽഹി∙ മണിപ്പുരിൽ പ്രവർത്തിക്കുന്ന ഒൻപതു മെയ്തെയ് തീവ്രവാദ സംഘങ്ങളുടെ നിരോധനം അഞ്ചുവർഷത്തേക്കുകൂടി നീട്ടി കേന്ദ്രസർക്കാർ. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ) അനുസരിച്ചാണ് അഞ്ചു വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തിയത്. രാജ്യദ്രോഹ പ്രവർത്തനങ്ങൾ, സുരക്ഷാ സേനയ്ക്കുനേർക്കു നടത്തിയ ആക്രമണങ്ങൾ തുടങ്ങിയവയുടെ പേരിലാണ് നിരോധനം നീട്ടിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് വിജ്ഞാപനം ഇറക്കിയത്. മണിപ്പുരിനെ ഇന്ത്യയിൽനിന്നു വേർപെടുത്തി പ്രത്യേക രാജ്യമാക്കണമെന്നതാണ് ഈ സംഘടനകളുടെ നിലപാട്. 

നിരോധനം നീട്ടിയ സംഘടനകൾ:

  1. പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ)
  2. റെവലൂഷണറി പീപ്പിൾസ് ഫ്രണ്ട് (ആര്‍പിഎഫ്)
  3. യുണൈറ്റഡ് നാഷനൽ ലിബറേഷൻ ഫ്രണ്ട് (യുഎൻഎൽഎഫ്)
  4. മണിപ്പുർ പീപ്പിൾസ് ആർമി (എംപിഎ)
  5. ദി പീപ്പിൾസ് റെവലൂഷനറി പാർട്ടി ഓഫ് കാങ്‌ലെയ്പാക് (പിആർഇപിഎകെ)
  6. കാങ്‌ലെയ്പാക് കമ്യൂണിസ്റ്റ് പാർട്ടി (കെസിപി)
  7. കാങ്‌ലെയ് യാവോൾ കൻബ ലുപ് (കെവൈകെഎൽ)
  8. ദി കോഓർഡിനേഷൻ കമ്മിറ്റി (കോർകോം)
  9. ദി അലിയൻസ് ഫോർ സോഷ്യലിസ്റ്റ് യൂണിറ്റ് കാങ്‌ലെയ്പാക് (എഎസ്‌യുകെ)

2018ലും യുഎപിഎ നിയമപ്രകാരം ഈ സംഘടനകളെ നിരോധിച്ചിരുന്നു. ഇത് അഞ്ചുവർഷത്തേക്കു കൂടി നീട്ടുകയാണ് ഇത്തവണ ചെയ്തത്.

English Summary:

Govt extends ban on 9 Meitei extremist groups by 5 years under UAPA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com