ADVERTISEMENT

തിരുവനന്തപുരം ∙ സ്കൂളുകളിൽ ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കാനുള്ള നടപടികളിൽ നിന്നു സർക്കാർ പിന്മാറി. ഇതു സംബന്ധിച്ച് 15ന് ഇറക്കിയ സർക്കുലർ റദ്ദാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. സ്‌കൂളുകളിലെ ഉച്ചഭക്ഷണപദ്ധതിക്കുള്ള ചെലവിനായി നാട്ടുകാരിൽനിന്നു പലിശരഹിത വായ്‌പ സ്വീകരിക്കാമെന്നായിരുന്നു ഉത്തരവ്. കേന്ദ്ര ഫണ്ട് വൈകുന്നുവെന്നു കാണിച്ചാണ് നാട്ടുകാരുടെ സഹായം തേടാനുള്ള നീക്കം.

സർക്കാർ, എയ്‌ഡഡ്, സ്‌‍പെഷൽ സ്‌കൂളുകളിൽ 30നകം ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കണം. സമിതി സ്കൂളിൽ നിലവിലുള്ള ഉച്ചഭക്ഷണ കമ്മിറ്റിയുമായി സഹകരിച്ചു പ്രവർത്തിക്കണമെന്നായിരുന്നു ഉത്തരവ്. രക്ഷിതാക്കൾ, പൂർവ വിദ്യാർഥികൾ, പൗരപ്രമുഖർ എന്നിവരിൽ നിന്നു പലിശരഹിത വായ്‌പ ലഭ്യമാക്കാൻ കഴിയുമോയെന്നു സമിതി കണ്ടെത്തണം.   

സർക്കാരിൽ നിന്ന് ഫണ്ട് ലഭിക്കുന്ന മുറയ്‌ക്കു വായ്‌പ തിരികെ നൽകേണ്ടത് ഇവരുടെ ചുമതലയാണ്. 

English Summary:

Kerala Government withdraws controversial order regarding School Noon Meal Scheme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com