ADVERTISEMENT

കോഴിക്കോട്∙ നവകേരള സദസ്സിനെതിരെ മലപ്പുറത്ത് പ്രതിഷേധിക്കാനില്ലെന്ന് മുസ്‍‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. തങ്ങളുടെ പരിപാടി പിന്നാലെ വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവരുടെ പരിപാടി അവരും ഞങ്ങളുടേത് ഞങ്ങളും വിജയിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവകേരള സദസ്സിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. 

‘‘പ്രതിഷേധമില്ല. ഞങ്ങൾ അതിന്റെ പിന്നാലെ വരുന്നില്ല. പിന്നെന്ത് പ്രതിഷേധം. അവരുടെ പരിപാടി അവർ വിജയിപ്പിക്കട്ടെ. അതിനെക്കാൾ നന്നാക്കി ഞങ്ങളുടെ പരിപാടി ഞങ്ങൾ നടത്തും. അതല്ലാത്ത പ്രതിഷേധങ്ങളൊന്നും ഇല്ല. പാർട്ടി അതിനൊന്നും അംഗീകാരം കൊടുത്തിട്ടില്ല’’– അദ്ദേഹം പറഞ്ഞു. 

നവകേരള സദസ്സിൽ വിദ്യാർഥികളെ എത്തിക്കാനുള്ള നിർദേശം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന്, ‘അതൊക്കെ സ്വമേധയാ പങ്കെടുക്കേണ്ടതാണെന്നും ആരെയും നിർബന്ധിച്ച് കൂട്ടേണ്ടതല്ലെന്നും’ അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയിൽ ഒരിക്കലും രാഷ്ട്രീയം പറഞ്ഞിരുന്നില്ലെന്നും ഇടതുപക്ഷ എംഎൽഎമാർ അടക്കം വന്നുപോയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary:

No protest against Nava Kerala Sadas: PK Kunhalikutty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com