പ്രാർഥന തെറ്റായി ചൊല്ലിയ വിദ്യാർഥിയെ തള്ളിയിട്ട് മർദിച്ചു: അധ്യപകനെതിരെ കേസെടുത്തു
Mail This Article
×
പാനൂർ (കണ്ണൂർ)∙ പ്രാർഥന തെറ്റായി ചൊല്ലിയ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ അധ്യാപകനെതിരെ കേസെടുത്തു. പുത്തൂർ ഖുത്തുബിയ സ്കൂൾ അധ്യാപകൻ ഷാഫി സഖാഫിക്കെതിരെയാണ് പാനൂർ പൊലീസ് ഇൻസ്പെക്ടർ എം.പി.ആസാദ് കേസെടുത്തത്.
പ്രാർഥന തെറ്റായി ചൊല്ലിയപ്പോൾ തള്ളിയിട്ട് മർദിച്ചെന്നാണ് ആരോപണം. ഇക്കഴിഞ്ഞ 20 നായിരുന്നു സംഭവം. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കളോട് കുട്ടി പറഞ്ഞു. ഇന്നലെ യാണ് പാനൂർ പൊലീസിൽ പരാതി നൽകിയത്.
English Summary:
Police took case against teacher who beat student for reciting prayer wrongly
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.