ADVERTISEMENT

കണ്ണൂർ∙ കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറായി ഡോ. എസ്.ബിജോയ് നന്ദൻ ചുമതലയേറ്റു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സ്കൂൾ ഓഫ് മറൈൻ സയൻസിലെ സീനിയർ പ്രഫസറാണ് ഡോ. എസ്.ബിജോയ് നന്ദൻ. നിലവിലുള്ള ജോലിക്കു പുറമേയാണു പുതിയ നിയമനം. കണ്ണൂര്‍ വിസിയായിരുന്ന ഡോക്ടര്‍ ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കിയതോടെയാണു ഡോക്ടര്‍ ബിജോയ്ക്ക് ചുമതല നല്‍കിയത്.

ആദ്യ ചുവട്...കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ചുമതലയേൽക്കാൻ ഡോ.എസ്.ബിജോയ് നന്ദൻ താവക്കര സർവകലാശാല ആസ്ഥാനത്തെത്തിയപ്പോൾ. ചിത്രം: ഹരിലാൽ • മനോരമ
ആദ്യ ചുവട്...കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ചുമതലയേൽക്കാൻ ഡോ.എസ്.ബിജോയ് നന്ദൻ താവക്കര സർവകലാശാല ആസ്ഥാനത്തെത്തിയപ്പോൾ. ചിത്രം: ഹരിലാൽ • മനോരമ

മറൈൻ ബയോളജി ഗവേഷകനാണ് ഡോ. ബിജോയ് നന്ദൻ. ഇദ്ദേഹത്തിന്റെ പേരു ചേർത്തു നാമകരണം ചെയ്യപ്പെട്ട കടൽജീവികളാണു ഞണ്ട് വിഭാഗത്തിലെ അനിപ്‌തുംനസ് ബിജോയി, ആഴക്കടൽജീവിയായ സൈലോഫാഗ നന്ദാനി എന്നിവ. മുൻപ് ‘കുഫോസ്’ വിസിയുടെ ചുമതല നൽകാൻ പരിഗണിച്ച സീനിയർ പ്രഫസർമാരുടെ പട്ടികയിൽ ബിജോയ് നന്ദൻ ഉണ്ടായിരുന്നു.

English Summary:

S Bijoy Nandan took charge as new vc of kannur university

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com