ADVERTISEMENT

അടുത്ത വർ‌ഷം ‘ഫൈനലിന്’ ഒരുങ്ങുന്ന കോൺഗ്രസിന്റെ ‘ഹൃദയമിടിപ്പ്’ കൂട്ടുകയാണ് ഹിന്ദി ഹൃദയഭൂമിയിലെ ചുവടിടറൽ. നാലു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം ഒന്നു കണ്ടു നോക്കൂ. പൊതു തിരഞ്ഞെടുപ്പിൽ നിർണായകമെന്നു കരുതുന്ന ഹിന്ദി ഹൃദയഭൂമിക്ക് ഇപ്പോൾ ഒരൊറ്റ നിറമാണ്– ബിജെപിയുടെ നിറം. കോൺഗ്രസിന്റെ ‘കൈ’യിൽനിന്ന് രാജസ്ഥാനും ഛത്തീസ്ഗഡും വഴുതിപ്പോയപ്പോൾ‌, അവിടെ വേരുകളാഴ്ത്തി താമര കരുത്തു കാട്ടുകയാണ്. മധ്യപ്രദേശിൽനിന്നു ബിജെപിയെ പിഴുതെറിയാനുള്ള കോൺഗ്രസ് ശ്രമത്തെ പരാജയപ്പെടുത്തി ബിജെപി അധികാരം നിലനിർ‌ത്തി. അവിടെ ഒരു പൊട്ടുപോലെ മാറി നിൽക്കുന്നു അരവിന്ദ് കേജ്‍രിവാളിന്റെ എഎപി ഭരിക്കുന്ന രാജ്യതലസ്ഥാനം. 

നമുക്ക് ഈ തിരഞ്ഞെടുപ്പ് ഫലത്തിനുശേഷമുള്ള ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടമൊന്നു പരിശോധിക്കാം. രാഷ്ട്രപതി ഭരണത്തിലാണ് ഇന്ത്യയുടെ വടക്കേ അറ്റം – ലഡാക്കും ജമ്മു കശ്മീരും. തൊട്ടുതാഴെ ഹിമാചലിൽ യുപിഎയും പഞ്ചാബിൽ ആംആദ്മി പാർട്ടിയും. ശേഷം ഇന്ത്യയുടെ ഹൃദയത്തിൽ വിടർന്നുനിൽക്കുകയാണ് താമര. രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിങ്ങനെ പൊതു തിരഞ്ഞെടുപ്പിൽ ഇന്ത്യയുടെ ഭാവി നിർണയിക്കുന്ന സംസ്ഥാനങ്ങളെല്ലാം എൻഡിഎയുടെ കൈവശമാണ്. നേരത്തേ രാജസ്ഥാനും ഛത്തീസ്ഡും കോൺഗ്രസിന്റെ കൈവശമായിരുന്നെങ്കിൽ ഇത്തവണ അവരും ബിജെപി പാളയത്തിലേക്കു ചേക്കേറി. വടക്കു കിഴക്കു സംസ്ഥാനങ്ങളിലും ബിജെപിയും അവരുടെ സഖ്യവും തന്നെ ഭരണത്തിൽ.

പക്ഷേ, അപ്പോഴും ദക്ഷിണേന്ത്യ ബിജെപിയെ അകറ്റി നിർത്തുന്നു. തെലങ്കാനയിൽ ബിആർഎസ് മാറി ഭരണത്തിലേക്കു വരുന്നത് കോൺഗ്രസാണ്. ഒരു ‘ഇന്ത്യ’ മുന്നണിയെ തന്നെയാണ് ദക്ഷിണേന്ത്യയിൽ കാണുന്നതെന്ന് ചുരുക്കം. തെലങ്കാനയിലും കർണാടകയും കോൺഗ്രസാണെങ്കിൽ കേരളത്തിൽ എൽഡിഎഫും തമിഴ്നാട്ടിൽ ഡിഎംകെയുമാണ് ഭരണത്തിൽ. ആന്ധ്രാ പ്രദേശിൽ ബിജെപിയെ കേന്ദ്രത്തിൽ പിന്തുണയ്ക്കുന്നെങ്കിലും വൈഎസ്ആർ കോൺഗ്രസാണ് ഭരണത്തിൽ. മറ്റു കിഴക്കൻ സംസ്ഥാനങ്ങളായ ഒഡീഷയിൽ ബിജെഡിയും ബംഗാളിൽ തൃണമൂൽ കോൺഗ്രസുമാണ് ഭരണത്തിൽ. കാണാം നാലു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷമുള്ള ഇന്ത്യയുടെ ചിത്രം:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com