ADVERTISEMENT

ആലപ്പുഴ ∙ മുളക്കുഴ പിരളശ്ശേരിയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. പിരളശ്ശേരി അജയ് ഭവനത്തിൽ രാധ (62) ആണു കൊല്ലപ്പെട്ടത്. ഭർത്താവ് ശിവൻകുട്ടിയെ (68) പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ കലഹത്തെ തുടർന്നാണു കൊലപാതകമെന്നു പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച മൂന്നു മണിയോടെയായിരുന്നു കൊലപാതകം. പച്ചക്കറി അരിയുന്ന കത്തികൊണ്ടു ശിവൻകുട്ടി രാധയെ ആക്രമിക്കുകയായിരുന്നു. 11 തവണ രാധയ്ക്കു കുത്തേറ്റതായി പൊലീസ് പറഞ്ഞു. ചെങ്ങന്നൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണു മൃതദേഹം. 

English Summary:

Man killed wife in Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com