ഓണ്‍ലൈന്‍ നടപടിക്കിടെ അശ്ലീല വിഡിയോ ദൃശ്യങ്ങള്‍; വിഡിയോ കോണ്‍ഫറന്‍സിങ് നിര്‍ത്തി കര്‍ണാടക ഹൈക്കോടതി
Mail This Article
ബെംഗളൂരു ∙ ഓണ്‍ലൈന്‍ കോടതി നടപടിക്കിടെ സ്ക്രീനിൽ പ്രത്യക്ഷമായത് അശ്ലീല വിഡിയോ ദൃശ്യങ്ങള്‍. ഇതേതുടര്‍ന്നു കര്‍ണാടക ഹൈക്കോടതി വിഡിയോ കോണ്‍ഫറന്‍സിങ് സൗകര്യം താൽക്കാലികമായി നിര്‍ത്തി. തിങ്കളാഴ്ച വൈകിട്ട് സൂം മീറ്റിങ് പ്ലാറ്റ്‌ഫോമിലാണ് അശ്ലീല വിഡിയോകള്‍ ദൃശ്യമായത്. അജ്ഞാത ഹാക്കര്‍മാരാണു പിന്നിലെന്നാണു സംശയം.
ചൊവ്വാഴ്ച രാവിലെയും ഇത്തരത്തിൽ ശ്രമമുണ്ടായതോടെ ഓൺലൈൻ വഴിയുള്ള കോടതി നടപടികൾ നിർത്തി. ബെംഗളൂരു, ധർവാഡ്, കലബുറഗി ബെഞ്ചുകൾ കേസ് പരിഗണിക്കുമ്പോഴായിരുന്നു സംഭവം. സൂമിൽ ചിലർ അനധികൃതമായി ലോഗിൻ ചെയ്തെന്നാണ് ആരോപണം.
2021 മേയ് 31 മുതൽ കര്‍ണാടക ഹൈക്കോടതി യു ട്യൂബിൽ ലൈവ് സ്ട്രീമിങ് ആരംഭിച്ചിരുന്നു. നിര്‍ഭാഗ്യകരമായ സംഭവമാണു നടന്നതെന്നും ചിലര്‍ സാങ്കേതിക വിദ്യയെ ദുരുപയോഗം ചെയ്യുകയാണെന്നും ചീഫ് ജസ്റ്റിസ് പ്രസന്ന ബി.വരാലെ പറഞ്ഞു. റജിസ്ട്രാർ നൽകിയ പരാതിയിൽ ബംഗളൂരു പൊലീസ് അന്വേഷണം തുടങ്ങി.