ADVERTISEMENT

പാലക്കാട്∙ മണ്ണാർക്കാട് പുല്ലിശ്ശേരി സ്വദേശി സൗദി അറേബ്യയിൽ ബംഗാൾ സ്വദേശിയുടെ കുത്തേറ്റു മരിച്ചു. കാരാകുർശ്ശി പുല്ലിശ്ശേരി ചേരിക്കപ്പാടം സെയ്‌ദിന്റെ മകൻ അബ്‌ദുൽ മജീദാണ് (44) മരിച്ചത്. സൗദിയിലെ അബഹയിൽ ഇന്നു പുലർച്ചെ ഒന്നരയോടെയാണ് സംഭവം. ജോലിക്കെത്തിയ ബംഗാളി സ്വദേശിയുടെ കുത്തേറ്റാണ് മരിച്ചതെന്നാണ് വിവരം. കാരണം അറിവായിട്ടില്ല.

15 വർഷമായി അബ്‌ദുൽ മജീദ് സൗദി അറേബ്യയിൽ ജോലി ചെയ്യുന്നു. സഹോദരങ്ങളായ സൈനുദ്ദീൻ സിയാവുദ്ദീൻ എന്നിവരും സൗദിയിലുണ്ട്. മകൾ നാജിയയുടെ വിവാഹത്തിന് വന്ന് രണ്ടു മാസം മുൻപാണ് മജീദ് മടങ്ങിയത്. ഭാര്യ: റൈഹാനത്ത്. മക്കൾ: മിഥിലാജ്, നാജിയ.

English Summary:

Palakkad Native was stabbed to death by a native of Bengal in Saudi Arabia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com