ADVERTISEMENT

പത്തനംതിട്ട ∙ ശബരിമല കീശാന്തിയുടെ സഹായി കുഴഞ്ഞുവീണു മരിച്ചു. തമിഴ്നാട് കുംഭകോണം സ്വദേശി രാംകുമാർ (43) ആണ് മരിച്ചത്. കീഴ്ശാന്തി നാരായണൻ നമ്പൂതിയുടെ സഹായിയായ രാം കുമാറിനെ വ്യാഴാഴ്ച പുലർച്ചെ 2.30ന് വിശ്രമ മുറിയിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തുകയായിരുന്നു. മറ്റ് സഹായികൾക്ക് ഒപ്പമായിരുന്നു വിശ്രമമുറിയിൽ താമസിച്ചിരുന്നത്. ഉടൻതന്നെ സന്നിധാനം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇതേത്തുടർന്ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ ക്ഷേത്രത്തിൽ ശുദ്ധിക്രിയ നടത്തിയാണ് നട തുറന്നത്. 20 മിനിറ്റോളം വൈകിയാണ് നട തുറന്നത്.

English Summary:

Sabarimala priest's assistant Ramkumar collapsed and died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com